HOME
DETAILS

സ്വന്തം നാട്ടുകാര്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്ത് ബയേണ്‍ മ്യൂണിക് താരം സാദിയോ മാനെ

  
Web Desk
April 11 2023 | 14:04 PM

generosity-after-providing-the-people-of-his-hometown-bayern-muniche-donates-bags-rice-residence

ദാകര്‍: തന്റെ നാട്ടുകാര്‍ക്ക് റമദാന്‍ സഹായം നല്‍കി ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരം സാദിയോ മാനെ. തലസ്ഥാനമായ ദാകറില്‍നിന്ന് നാനൂറു കിലോമീറ്റര്‍ അകെല വടക്കന്‍ സെനഗലിലാണ് മാനെയുടെ ജന്മനാടായ ബംബാലി. സന്നദ്ധ സംഘടന
മുന്‍കൈയെടുത്ത് ഇഫ്താര്‍ കിറ്റ് എല്ലാ വീടുകളിലുമെത്തിച്ചു.
സ്വന്തം ചെലവില്‍ സ്‌കൂളും ആശുപത്രിയും മസ്ജിദും മാനെ സ്ഥാപിച്ചിട്ടുണ്ട്. അഗതികള്‍ക്ക് പ്രതിമാസം പണവും നല്‍കുന്നുണ്ട്. 2021ലാണ് അഞ്ചു ലക്ഷം പൗണ്ട് ചെലവഴിച്ച് നിര്‍മിച്ച ആശുപത്രി മാനെ ഉദ്ഘാടനം ചെയ്തത്.

ലളിതമായ ജീവിത ശൈലി കൊണ്ട് മറ്റു താരങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് മാനെ. അവധിക്കാലം ചെലവഴിക്കാനായി സൂപ്പര്‍ താരങ്ങള്‍ ലോകത്തെ പ്രമുഖ ടൂറിസം ഡെസ്റ്റിനേഷനുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സ്വന്തം നാട്ടിലേക്കാണ് ബയേണ്‍ താരം പോകാറുള്ളത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 2022ലെ ബാന്‍ ഡി ഓര്‍ പുരസ്‌കാര വിതരണത്തിന്റെ ഭാഗമായി സോക്രട്ടീസ് അവാര്‍ഡ് മാനെ സ്വന്തമാക്കിയിരുന്നു. സാമൂഹിക പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന ഫുട്‌ബോള്‍ താരത്തിനാണ് പുരസ്‌കാരം നല്‍കുന്നത്.

അന്തരിച്ച ബ്രസീലിയന്‍ താരം സോക്രട്ടീസിന്റെ പേരിലാണ് പുരസ്‌കാരത്തിന് തുടക്കമിട്ടിരിക്കുന്നത്. 1980കളില്‍ ബ്രസീലിലെ പട്ടാള ഭരണകൂടത്തിനെതിരെ കൊറിയന്ത്യന്‍സ് ഡെമോക്രാറ്റിക് മൂവ്‌മെന്റിനു തുടക്കമിട്ടയാളാണ് സോക്രട്ടീസ്. സെനഗലിന്റെ ഇഷ്ടതാരമായ മാനെയ്ക്ക് പരിക്കിനെത്തുടര്‍ന്ന് ലോകകപ്പ് നഷ്ടമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  2 minutes ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  41 minutes ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  an hour ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  an hour ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  an hour ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  2 hours ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  2 hours ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  3 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  3 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  3 hours ago