HOME
DETAILS

ഗോ മൂത്രം ഔഷധമാക്കുന്നവര്‍ ജാഗ്രതൈ; ഗോമൂത്രത്തില്‍ മനുഷ്യശരീരത്തെ അപകടകരമാക്കുന്ന 14തരം ബാക്ടീരിയകള്‍, എരുമയുടെ മൂത്രം പശുക്കളേക്കാള്‍ മികച്ചതെന്നും പഠനം

  
backup
April 11, 2023 | 5:40 PM

beware-of-those-who-use-cow-urine-as-medicine-14-types-of-bacteria-in-cow-urine-that-make-it-dangerous-for-human-body



ന്യൂഡല്‍ഹി: ഗോമൂത്രം ഇന്ത്യന്‍ വിപണികളില്‍ ഔഷധമായി വില്‍പ്പന നടത്തുന്നതിനിടെ ഗോമൂത്രത്തിന്റെ ഉപയോഗം മനുഷ്യശരീരത്തിന് അപകടകരമാണെന്ന് പഠനം. ഗോമൂത്രത്തില്‍ 14തരം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഇന്ത്യയിലെ പ്രമുഖ മൃഗ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം വ്യക്തമാക്കുന്നത്. 'പശുക്കളുടെയും എരുമകളുടെയും മനുഷ്യരുടെയും അടക്കം 73 മൂത്രസാമ്പിളുകളാണ് പഠനത്തിനുപയോഗിച്ചതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

പശു മൂത്രം ഉപയോഗിച്ച് ഫ്‌ളോര്‍ ക്ലീനര്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ മരുന്ന് നിര്‍മാണം പ്രോത്സാഹിപ്പിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കരള്‍ രോഗങ്ങള്‍, സന്ധി വേദന, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായി പശു മൂത്രം ഉപയോഗിച്ച് എട്ടോളം മരുന്നുകളാണ് ഉത്തര്‍പ്രദേശ് ആയുര്‍വേദ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.

ആയുര്‍വേദ വകുപ്പിന്റെ കീഴിലുള്ള ലക്‌നോവിലേയും പിലിഭിത്തിലേയും ഫാര്‍മസികളിലും മറ്റു സ്വകാര്യ യൂണിറ്റുകളിലും ഗോമൂത്രം, പാല്‍, നെയ്യ് തുടങ്ങിയവ ഉപയോഗിച്ചുള്ള മരുന്ന് നിര്‍മാണം പുരോഗമിക്കുകയാണ്. കരള്‍ രോഗത്തിനും സന്ധി വേദനയ്ക്കുമായി എട്ടോളം മരുന്നുകളാണ് കണ്ടെത്തി നിര്‍മിച്ചിട്ടുള്ളതെന്ന് യു.പി ആയുര്‍വേദ വകുപ്പ് ഡയറക്ടര്‍ ആര്‍.ആര്‍.ചൗധരി വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയിരുന്നു.

ശുദ്ധീകരിച്ച ഗോമൂത്രം മനുഷ്യന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും ക്യാന്‍സറിനെയും കൊവിഡിനെയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്നുവരെ പ്രചാരണമുണ്ടായിരുന്നു. അതു സത്യമാണെന്ന തരത്തില്‍ ചില പഠനങ്ങളും പുറത്തുവന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി പുതിയ പഠനവുമായി ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

പശുക്കളുടെയും കാളകളുടെയും മൂത്രസാമ്പിളുകളില്‍ നിന്നും 14തരം ബാക്ടീരിയകളാണ് ഈ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ മനുഷ്യരുടെ വയറ്റിലെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ എസ്‌ഷെറിച്ചിയ കോളി ബാക്ടീരിയയും കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം എരുമയുടെ മൂത്രത്തിലെ ആന്റി ബാക്ടീരിയയുടെ പ്രവര്‍ത്തനം പശുക്കളേക്കാള്‍ മികച്ചതാണെന്നും പഠനം പറയുന്നു. ഗോമൂത്രം ആന്റി ബാക്ടീരിയല്‍ ആണെന്ന് പറയാന്‍ കഴിയില്ല. ശുദ്ധീകരിച്ച ഗോമൂത്രം ഉപയോഗിച്ചാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകില്ലെന്ന് ചിലര്‍ പറയുന്നു. ഞങ്ങള്‍ അതിനെ കുറിച്ച് ഗവേഷണം നടത്തുകയാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

അതേസമയം, ഗോമൂത്രത്തെക്കുറിച്ചുളള ഐ.വി.ആര്‍.ഐയുടെ പഠന റിപ്പോര്‍ട്ടാണ് ശുദ്ധീകരിച്ച ഗോമൂത്രം മനുഷ്യന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും ക്യാന്‍സറിനെയും കൊവിഡിനെയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും കണ്ടെത്തിയതായി അവകാശപ്പെടുന്നത്. അതിനെ പൊളിച്ചടുക്കുന്നതാണ് ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം. ഇതിനെതിരേ ഇനി എന്തൊക്കെ കോലാഹലങ്ങളാകും ഉണ്ടാകുക? കാത്തിരുന്നുകാണാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല മകരവിളക്ക്; പത്തനംതിട്ട ജില്ലയിൽ നാളെ(14-01-2026) അവധി

Kerala
  •  33 minutes ago
No Image

ഷോപ്പിംഗ് ബാഗുകളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ (അസ്മാഉല്‍ ഹുസ്‌ന) അച്ചടിക്കുന്നത് സൗദി അറേബ്യ നിരോധിച്ചു

Saudi-arabia
  •  36 minutes ago
No Image

വീട്ടിലെ ശുചിമുറിയിൽ 'കഞ്ചാവ് കൃഷി'; വിൽപനയ്ക്കായി തൈകൾ വളർത്തിയ യുവാവ് പിടിയിൽ

Kerala
  •  39 minutes ago
No Image

എസ്‌ഐആർ: ആശങ്ക വിട്ടുമാറാതെ പ്രവാസികൾ; രാജ്യത്തിനു പുറത്തു ജനിച്ച ലക്ഷക്കണക്കിനു പേർ വോട്ടർ പട്ടികയിൽ നിന്നു പുറത്തേക്ക്?

uae
  •  an hour ago
No Image

തിരിച്ചടികളിലും അമ്പരപ്പിച്ച് റൊണാൾഡോ; തൂക്കിയത് ചരിത്ര റെക്കോർഡ്

Football
  •  an hour ago
No Image

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള കാലാവധി നീട്ടി

Kerala
  •  an hour ago
No Image

കോഹ്‌ലിയല്ല! ഏകദിനത്തിൽ ഇന്ത്യയുടെ സ്ഥിരതയുള്ള താരം അവനാണ്: അശ്വിൻ

Cricket
  •  an hour ago
No Image

പ്രമുഖ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻസൂർ ആലം അന്തരിച്ചു

Kerala
  •  2 hours ago
No Image

വേണ്ടത് ഒറ്റ ഫിഫ്റ്റി മാത്രം; സച്ചിന് ഒരിക്കലും നേടാനാവാത്ത റെക്കോർഡിനരികെ കോഹ്‌ലി

Cricket
  •  2 hours ago
No Image

കേരള എന്നുവേണ്ട, 'കേരളം' എന്നാക്കണമെന്ന് ബിജെപി; പ്രധാനമന്ത്രിക്ക് കത്തയച്ചു

Kerala
  •  2 hours ago