HOME
DETAILS

നന്ദിപ്രമേയ ചര്‍ച്ച ആദ്യദിനത്തില്‍ ഭരണ, പ്രതിപക്ഷ വാക്‌പോര്

  
backup
May 31 2021 | 23:05 PM

%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%87%e0%b4%af-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%86%e0%b4%a6%e0%b5%8d


തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോട് അനുബന്ധിച്ചുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് നിയമസഭയില്‍ തുടക്കം.
സി.പി.എം വിപ്പ് കൂടിയായ കെ.കെ ശൈലജയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ചരിത്രത്തില്‍ ആദ്യമായാണ് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ഒരു വ നിത തുടക്കമിട്ടത്. നയപ്രഖ്യാപനത്തിലെ പോരായ്മകള്‍ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളും പരാമര്‍ശിക്കപ്പെട്ടതോടെ, 15ാം നിയമസഭയിലെ ചര്‍ച്ചയുടെ ആദ്യദിനത്തില്‍തന്നെ ഭരണ, പ്രതിപക്ഷ വാക്‌പോരുണ്ടായി.തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ആര്‍ക്ക് ലഭിച്ചുവെന്നതിനെ ചൊല്ലിയായിരുന്നു വാക്‌പോര്. ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് ഒഴുകിയെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ ബി.ജെ.പിയുടെ അതേ നിലപാടാണ് കോണ്‍ഗ്രസിനെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. തുടര്‍ഭരണം എല്‍.ഡി.എഫിന്റെ മാത്രമല്ല സംഘ്പരിവാറിന്റെ കൂടി ആവശ്യമായിരുന്നുവെന്ന് എന്‍. ഷംസുദ്ദീന്‍ ആരോപിച്ചു.


ക്രിസ്ത്യന്‍, മുസ്‌ലിം ജനവിഭാഗങ്ങളുടെ ഇടയില്‍ സംഘ്പരിവാര്‍ വിദ്വേഷം പടര്‍ത്തിയപ്പോള്‍ ഗുണഫലം ലഭിച്ചത് എല്‍.ഡി.എഫിനാണ്. മുസ്‌ലിംസമുദായത്തിനെതിരേ എ. വിജയരാഘവന്‍ നടത്തിയ പ്രസ്താവനകള്‍ വഴി ഭൂരിപക്ഷ വര്‍ഗീയതയെ താലോലിച്ചുവെന്നും ഷംസുദ്ദീന്‍ പറഞ്ഞു.
ഭരണപക്ഷത്തുനിന്ന് സംസാരിച്ച സി.എച്ച് കുഞ്ഞമ്പു തിരുവഞ്ചൂര്‍ പനച്ചിക്കാടുള്ള ആര്‍.എസ്.എസ് കേന്ദ്രത്തില്‍ പോകാറുണ്ടെന്ന് പറഞ്ഞത് തിരുവഞ്ചൂരിനെ ചൊടിപ്പിച്ചു. അത് ആര്‍.എസ്.എസ് കേന്ദ്രമല്ലെന്നും താന്‍ ഇനിയും അവിടെ പോകുമെന്നും അദ്ദേഹം തിരിച്ചടിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ട് ബി.ജെ.പിയിലേക്ക് പോയെന്ന കണക്കുകളുമായാണ് യു. പ്രതിഭ സംസാരിച്ചത്.അധികാരം കിട്ടാന്‍ ആരുമായും കൂട്ടുകൂടുന്ന സി. പി.എം യു.ഡി.എഫിനെ ജനാധിപത്യം പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ലെന്ന് പി.കെ ബഷീര്‍ തിരിച്ചടിച്ചു. പിന്നീട് പി.ടി തോമസ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത് ബഹളത്തിനിടയാക്കി. പരാമര്‍ശങ്ങള്‍ രേഖകളില്‍നിന്ന് നീക്കംചെയ്യണമെന്ന് എ.എന്‍ ഷംസീറും സജി ചെറിയാ നും ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി. കെ.കെ രമയ്ക്ക് ഒരു മിനിറ്റ് സംസാരിക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും, ഏതാനും മിനിറ്റുകള്‍ കൂടി അധികം ലഭിക്കുന്നതിന് ഇന്നത്തേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  7 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  7 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  7 days ago