കുഴല്‍പ്പണക്കേസ്: സുരേഷ് ഗോപി ബി.ജെ.പിയുമായി അകലുന്നു
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുടെ പേരില്‍ സുരേഷ് ഗോപി എം.പി ബി.ജെ.പിയുമായി അകലുന്നതായി സൂചന.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ചെലവുകള്‍ക്കായി കൊണ്ടുവന്ന പണമാണ് തട്ടിയെടുക്കല്‍ നാടകത്തിലൂടെ നഷ്ടമായതെന്നാണ് അന്വേഷണസംഘം പറയുന്നത്. ബി.ജെ.പി. നേതാക്കളുടെ അറിവോടെയാണ് കുഴല്‍പ്പണക്കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. തന്റെ മണ്ഡലത്തിലെ ചെലവുകള്‍ക്കായി കൊണ്ടുവന്ന പണം നഷ്ടമായതിലും അതിനു നേതാക്കള്‍ കൂട്ടുനിന്നതിലും സുരേഷ് ഗോപിക്ക് കടുത്ത അമര്‍ഷമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ അവസാനം വരെ ശ്രമം നടത്തിയ സുരേഷ് ഗോപിയെ സംസ്ഥാന ഘടകത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയാണ് മത്സരിപ്പിച്ചത്. കരാര്‍ ഒപ്പിട്ട സിനിമകളുണ്ടെന്നും കോവിഡാണെന്നുമെല്ലാം പറഞ്ഞ് മത്സരത്തില്‍നിന്ന് ഒഴിവാകാന്‍ ശ്രമിച്ച അദ്ദേഹത്തെ കേന്ദ്ര നേതൃത്വത്തെക്കൊണ്ട് സംസ്ഥാന നേതൃത്വം വരുതിയിലാക്കിയാണ് മത്സരിപ്പിച്ചത്. ദേശീയ നേതൃത്വവുമായി ആശയവിനിമയം നടത്തി പാര്‍ട്ടിയിലേക്കു വന്ന അദ്ദേഹത്തി ന് ബി.ജെ.പി സംസ്ഥാന ഘടകവുമായി നല്ല ബന്ധമല്ല തുടക്കം മുതലുള്ളത്. എം.പി സ്ഥാനത്തിനുള്ള കാലാവധി അടുത്തവര്‍ഷം അവസാനിക്കുമ്പോള്‍ ബി.ജെ.പിയില്‍നിന്ന്, പ്രത്യേകിച്ച് സംസ്ഥാന ഘടകത്തില്‍നിന്ന് കൂടുതല്‍ പ്രതീക്ഷ അദ്ദേഹത്തിനില്ല. അതുകൊണ്ട് പാര്‍ട്ടി വിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ബി.ജെ.പിക്കുള്ളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."