ഫ്രിഡ്ജിലെ ഫ്രീസറിന് മുകളിലായി ഐസ് കട്ടപിടിച്ചിരിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ
ഫ്രിഡ്ജിലെ ഫ്രീസര്‍ തുറക്കുമ്പോള്‍ ഫ്രീസറിന് മുകളിലായി ഐസ് കട്ട പിടിച്ചിരിക്കുന്നുണ്ടോ.. അതുകാരണം ബുദ്ധിമുട്ടിലായോ... ഫ്രിഡ്ജ് ആദ്യം വാങ്ങി ഉപയോഗിക്കുമ്പോള്‍ നമുക്ക് അധികം പ്രശ്‌നങ്ങളൊന്നും നേരിടാറില്ല.സാധാരണ ഗതിയില്‍ ഫ്രിഡ്ജിന് പഴക്കം ചെല്ലുന്തോറുമാണ് ഫ്രിഡ്ജിന് ഇത്തരം കേടുപാടുകള്‍ സംഭവിക്കാറ്. ഫ്രീസറില്‍ ഐസ് മൊത്തത്തില്‍ കട്ടപിടിച്ചിരിക്കുന്നത് പലരും ഇന്ന് നേരിടുന്ന ഒരു പ്രശ്‌നം തന്നെയാണ്. ഫ്രീസറില്‍ എന്തെങ്കിലും വെച്ചാല്‍ അത് എടുക്കാന്‍ പറ്റാത്ത വിധത്തില്‍ ഈ ഐസ് കാരണം ഒട്ടിപിടിച്ച് ഇരിക്കുന്നത് കാണാം. ഈ പ്രശ്‌നം മാറ്റിയെടുക്കാന്‍ ചില വഴികള്‍ നോക്കാം.
ഫ്രീസറില്‍ ടെമ്പറേച്ചര്‍ സെറ്റ് ചെയ്യുമ്പോള്‍ എപ്പോഴും 18 ഡിഗ്രിയില്‍ മാത്രം നിലനിര്‍ത്താന്‍ ശ്രമിക്കുക. ഇനി ചിലപ്പോള്‍ ഇതിലും കൂടുതലായി നിങ്ങള്‍ ടെമ്പറേച്ചര്‍ സെറ്റ് ചെയ്ത് നിലനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
അല്ലെങ്കില്‍ നിങ്ങളുടെ ഫ്രീസറില്‍ ഐസ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഫ്രീസറില്‍ സാധനങ്ങള്‍ കുത്തിനിറച്ച് വയ്ക്കാതിരിക്കുക. ഇത്തരത്തില്‍ സാധനങ്ങള്‍ നിറച്ച് വെക്കുമ്പോള്‍ ഫ്രീസറിനുള്ളിലെ ഹ്യുമിഡിറ്റി കൂടുന്നു. ഇത് ഐസ് കട്ടപിടിച്ച് ഇരിക്കുന്നത് തടയുന്നു.
കൂടാതെ ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കാതിരിക്കുക. ഈ ശീലം ഫ്രിഡ്ജിലെ മോയ്‌സ്ച്വര്‍ കണ്ടന്റ് കുറയ്ക്കുന്നതിന് കാരണമാകുന്നു. ഫ്രിഡ്ജിലെ മോയ്‌സ്ച്വര്‍ കണ്ടന്റ് കുറയുമ്പോള്‍ ഫ്രിഡ്ജ് മോയ്‌സ്ച്വര്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്യാന്‍ ശ്രമിക്കുകയും ഇതിന്റെ ഫലമായി ഫ്രീസറില്‍ ഐസ് കട്ടപിടിച്ച് വരാന്‍ സാധ്യത വളരെ കൂടുതലാണ്.
ഇതിനുപുറമെ ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കുക. ഫ്രിഡ്ജിന്റെ പുറകിലായി കോയില്‍സ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇതാണ് ഫ്രിഡിലെ തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നത്. അതിനാല്‍ തന്നെ ഇതില്‍ അഴുക്കൊന്നും പറ്റിപിടിക്കാതിരിക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അഴുക്ക് പിടിക്കുന്നത് ഫ്രീസറില്‍ ഐസ് കട്ടപിടിച്ച് ഇരിക്കുന്നതിന് കാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."