HOME
DETAILS
MAL
റോഡില്‍ പിടിമുറുകും; ഗതാഗത വകുപ്പിന്റെ എഐ കാമറകള്‍ക്ക് പ്രവര്‍ത്തനാനുമതി
backup
April 12 2023 | 13:04 PM
കൊച്ചി: ഇനി റോഡില്‍ പിടിമുറുകും. ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച എഐ കാമറകള്‍ക്ക് പ്രവര്‍ത്തനാനുമതി. ഗതാഗത വകുപ്പിന്റെ 726 കാമറകള്‍ക്കാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കിയത്.
ഏപ്രില്‍ 20 മുതല്‍ പരിശോധന ആരംഭിക്കും.കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കണ്ട്രോള് റൂമുകളുമായി ബന്ധിപ്പിക്കുന്നതിലെ പ്രശ്നങ്ങളും പിഴ വിവരം അറിയിക്കുന്ന ഓട്ടോമാറ്റിക് സംവിധാനവും പ്രവര്‍ത്തിക്കാത്തതുമാണ് പിന്നെയും വൈകാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."