നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളായ പൊലിസുകാരെ പിരിച്ചുവിടും, രാജ്കുമാറിന്റെ ബന്ധുക്കള്‍ക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ഉള്‍പ്പെട്ട ആറ് പൊലിസുകാരെയും പ്രോസിക്യൂട്ട് ചെയ്യും. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇവരെ പിരിച്ചു വിടാന്‍ പൊലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.
കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ബന്ധുക്കള്‍ക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനം. ഒന്നരവര്‍ഷം നീണ്ട തെളിവെടുപ്പിനും അന്വേഷണങ്ങള്‍ക്കും ശേഷമാണ് നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തല്‍.
ഹരിതാ ഫിനാന്‍സ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലിസിന്റെ കസ്റ്റഡിയിലിരിക്കെയാണ് സ്ഥാപനത്തിന്റെ എംഡിയായ രാജ്കുമാര്‍ ക്രൂരമര്‍ദ്ദനത്തിനിരയായി മരിച്ചത്. കേസില്‍ 2019 ജൂലൈ നാലിന് സര്‍ക്കാര്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനെ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയോഗിച്ചു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷമാണ് കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."