കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം; ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ഥിനികളെ സസ്പെന്‍ഡ് ചെയ്ത് കോളേജധികൃതര്‍
മംഗലാപുരം: വീണ്ടും കര്‍ണാടകയില്‍ ഹിജാബിനെചൊല്ലി വിവാദം. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ഥിനികളെ സസ്പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജിലാണ് സംഭവം. ആറ് ബിരുദ വിദ്യാര്‍ഥിനികള്‍ ഇന്ന് ഹിജാബ് ധരിച്ചാണ് കോളേജിലെത്തിയത്. തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ഥിനികളെ ക്ലാസിന് പുറത്താക്കി.
ഇതിനുപിന്നാലെയാണ് ഒരാഴ്ചത്തേക്ക് വിദ്യാര്‍ഥിനികളെ സസ്പെന്‍ഡ് ചെയ്തത്. നിയമം ലംഘിച്ച് മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ വിദ്യാര്‍ഥിനികള്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് മാനേജ്മെന്റിന്റെ നടപടി. ക്ലാസ് മുറിയില്‍ നിന്ന് അധ്യാപകര്‍ പുറത്താക്കിയതോടെ വിദ്യാര്‍ഥിനികള്‍ പ്രതിഷേധം സംഘടിപ്പിച്ചെന്നും മാനേജ്മെന്റ് ആരോപിക്കുന്നു. അതേസമയം നിയമം ലംഘിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് തന്നെയാണ് അണിഞ്ഞതെന്നുമാണ് വിദ്യാര്‍ഥിനികളുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."