HOME
DETAILS
MAL
സഊദിയിൽ ഇന്ന് 1,026 കൊവിഡ് രോഗമുക്തിയും 1,251 പുതിയ കേസുകളും
backup
June 01 2021 | 12:06 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,026 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 രോഗികൾ മരണപ്പെടുകയും 1,251 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 9,871 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 1,444 പേർ ഗുരുതരാവസ്ഥയിലാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 7,377 ആയും വൈറസ് ബാധിതർ 451,687 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 434,439 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."