സി.ബി.എസ്.ഇ, ഐ.സി.എസ്ഇ, പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി: അനിശ്ചിതത്വത്തിനൊടുവില്‍ ഐസിഎസ്ഇ, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പരീക്ഷ നടത്തിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഐ.സി.എസ്ഇ, സി.ബി.എസ്ഇ പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.
കൊവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ദില്ലി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ പരീക്ഷക്ക് മുമ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സീന്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം പരീക്ഷ വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തിനോട് സമ്മിശ്ര വികാരം ആണ് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
പരീക്ഷ വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനം എടുക്കുമ്പോള്‍ ബദല്‍ എന്തെന്ന കാര്യത്തില്‍ സി.ബി.എസ്.ഇയുടെ ഭാഗത്ത് നിന്ന് വിശദമായ മാര്‍ഗ നിര്‍ദ്ദേശം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നിശ്ചയിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
https://twitter.com/ANI/status/1399726817104248832
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."