HOME
DETAILS

ആത്മീയ ചൈതന്യം കാത്തു സൂക്ഷിക്കുക

  
backup
April 14 2023 | 10:04 AM

ramadan-jifri-thangal-2

സയ്യിദ് മുഹമ്മദ് ജിഫ്‍രി മുത്തുക്കോയ തങ്ങള്‍

ലം ആരെയും കാത്തുനില്‍ക്കാറില്ല. ഓരോന്നും സമയമാകുമ്പോള്‍ വരുന്നു, അതിന്റെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നു. സമയം വൈകുന്നില്ല, അതെല്ലാം സമയത്ത് തന്നെ നടക്കുന്നു. കൃത്യസമയത്ത് തന്നെ. നമ്മുടെ വകയാണ് താമസം. അവസാനം നാം കാലത്തെ കുറ്റം പറയുന്നു. റമദാനും അങ്ങനെത്തന്നെ. നേരത്ത് വന്നു, പോകേണ്ട നേരത്ത് പോകും. മനുഷ്യന് പിടിയിലൊതുക്കാന്‍ കഴിയാത്തതും കാലത്തെയാണ്. മുന്നറിയിപ്പുകളവഗണിച്ച് സമയം നാം പാഴാക്കുന്നു. അവസാനമതില്‍ പരിതപിക്കുന്നു.


റമദാന്‍ കടന്നു വരും മുന്‍പ് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു നമുക്ക്. പലതും ചെയ്യണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു, ആശിച്ചിരുന്നു... അതെല്ലാം നേടാനായോ? വിടപറയുന്ന റമദാന്‍ നൊമ്പരം തന്നെയാണു വിശ്വാസിക്ക്. ആത്മീയമായി അനുഭവിച്ച സുഖം തന്നെയാണ് ആ നൊമ്പരത്തിനു ഹേതു.
അല്ലാഹുവിലുള്ള ഈമാന്‍ അനുഭവിച്ചറിയേണ്ടതാണ്. അത് എഴുത്തിലോ പ്രസംഗത്തിലോ വരച്ചുകാട്ടാവുന്നതല്ല. ആനന്ദമനുഭവിക്കാന്‍ കഴിയാതെ പോകുന്നതിന്റെ കാരണം നാം തിരിച്ചറിയണം. സ്വന്തം കര്‍മങ്ങളെ വിശകലനം ചെയ്യാന്‍ സമയമായെന്ന ബോധം ഇനിയെങ്കിലും വേണം. ഇനിയെത്ര റമദാനും പെരുന്നാളും നമുക്ക് ഉണ്ടാകും എന്ന് നാം ആലോചിക്കാറുണ്ടോ ? കടന്നു പോവുന്ന റമദാന്‍ നമുക്ക് നല്‍കിയ മാറ്റം എന്താണ്. ആത്മീയമായി എന്ത് പുരോഗതിയാണ് നാം നേടിയത്.

 

 

പൂര്‍വികര്‍ റമദാന്‍ വിട വാങ്ങുമ്പോള്‍ കടുത്ത ദുഃഖവും പ്രയാസവും പ്രകടിപ്പിച്ചിരുന്നു. അവര്‍ക്ക് ഇനിയുമൊരു റമദാന്‍ ലഭിക്കുമോ എന്ന പേടിയുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ റമദാനുശേഷവും റമദാനിലെ ഞങ്ങളുടെ കര്‍മങ്ങളെ സ്വീകരിക്കേണമേയെന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നത്. റമദാന്‍ കഴിഞ്ഞുള്ള ആറു മാസങ്ങളില്‍ കഴിഞ്ഞ റമദാനിലെ തങ്ങളുടെ കര്‍മങ്ങളെ സ്വീകരിക്കണമെന്ന് അവര്‍ പ്രാര്‍ഥിച്ചു. അവര്‍ ആരാധനയില്‍ കണിശത പുലര്‍ത്തിയവരായിരുന്നു. സ്ഖലിതം വരാത്ത വിശ്വാസത്തിന്റെ ഉടമകളായിരുന്നു. എന്നിട്ടും കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാതെ പോകുമോയെന്ന ഭയം അവരില്‍നിന്നു വിട്ടകന്നില്ല. അലി(റ) പറയുന്നു: 'കര്‍മങ്ങളേക്കാള്‍ നിങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത് അതിന്റെ സ്വീകാര്യതയിലാണ്. അല്ലാഹു പറഞ്ഞതു നിങ്ങള്‍ കേട്ടില്ലേ, 'തീര്‍ച്ചയായും ദൈവബോധമുള്ളവരില്‍ നിന്നാണ് അവന്‍ കര്‍മങ്ങള്‍ സ്വീകരിക്കുക.' റമദാന്‍ ആഗതമായപ്പോള്‍ സന്തോഷത്തോടെ സ്വീകരിച്ചവര്‍ക്കും ആരാധനാ നിരതരായവര്‍ക്കും ആനന്ദിക്കാമെങ്കിലും ധൈര്യപ്പെടാനായിട്ടില്ല. അവയെല്ലാം സ്വീകരിക്കപ്പെടുമോയെന്ന ചിന്ത വിട്ടുമാറാന്‍ പാടില്ല.


റമദാന്‍ അവസാനിക്കുന്നതോടെ നമ്മുടെ ആത്മീയ ഉണര്‍വുകള്‍ അവസാനിപ്പിക്കരുത്. റമദാന്‍ പരിശീലനം മാത്രമായിരുന്നു. ആത്മാവിനെ പരിപോഷിപ്പിക്കാനുള്ള ഊര്‍ജമാണ് റമദാനിലൂടെ സംഭരിച്ചത്. പാരത്രികലോകത്തെ വിജയത്തിനുള്ള ഊര്‍ജം. ഇനി ആ ഊര്‍ജവുമായി സഞ്ചരിക്കുകയാണു വേണ്ടത്. നാം നിരന്തരം അല്ലാഹുവിലേക്ക് അടുക്കണം. തോന്നുമ്പോള്‍ മാത്രം ആരാധനകള്‍ നിര്‍വഹിക്കുന്നവരാകരുത്. കര്‍മനൈരന്തര്യമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത്. പ്രവാചകന്‍(സ)യുടെ കര്‍മത്തെക്കുറിച്ചു ചോദിക്കപ്പെട്ടപ്പോള്‍ ആഇശ(റ) ഇപ്രകാരമാണ് പറഞ്ഞത്- 'അവിടുത്തെ കര്‍മങ്ങള്‍ക്കു നൈരന്തര്യമുണ്ടായിരുന്നു. നിലച്ചുപോവാത്ത മഴയെപ്പോലെയായിരുന്നു അത്.'

 

 

തിരുമേനി(സ്വ) ഒരു ആരാധനാകര്‍മം തുടങ്ങിയാല്‍ അതു പതിവായി നിര്‍വഹിക്കാറുണ്ടായിരുന്നു.
റമദാന്‍ വിടപറയുമ്പോള്‍ കടന്നു വരുന്ന പെരുന്നാള്‍ ആരാധനകള്‍ കൊണ്ട് വിശുദ്ധ റമദാന്‍ ധന്യമാക്കിയവന് ആനന്ദമാണ്. വ്രതാനുഷ്ഠാനത്തില്‍നിന്നുള്ള വിരാമത്തോടെ വന്നണയുന്ന ഈദുല്‍ ഫിത്വ്‌റിനെ ആനന്ദവേളയായി പ്രഖ്യാപിച്ച് നബി(സ) പറഞ്ഞു: 'മുസ്‌ലിമിന് രണ്ട് ആനന്ദ വേളകളുണ്ട്. രണ്ടും അവന് സന്തോഷിക്കാനും ആഹ്ലാദിക്കാനുമുള്ളതാണ്. നോമ്പ് മുറിക്കുമ്പോള്‍ അത് മുറിക്കുന്ന സന്തോഷം അവന്‍ അനുഭവിക്കുന്നു. പരലോകത്ത് തന്റെ നാഥനെ കണ്ടുമുട്ടുന്ന സന്ദര്‍ഭത്തില്‍ തന്റെ നോമ്പ് കാരണമായും അവന്‍ പുളകം കൊള്ളുന്നു.'


പെരുന്നാള്‍ ദിനം ആഹ്ലാദത്തിന്റേതും സമാധാനത്തിന്റേതുമാണ്. എന്നാല്‍, മഹത്തായ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയാണിതെന്ന കാര്യം വിസ്മരിച്ചുകൊണ്ടാകരുത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഇസ്‌ലാമില്‍ രണ്ട് പെരുന്നാളുകളാണ് ഉള്ളത്. ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹായും. രണ്ടും മഹത്തായ രണ്ട് ആരാധനാകര്‍മങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറിയ പെരുന്നാള്‍ റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയില്‍ കൊണ്ടാടുമ്പോള്‍ ഹജ്ജ് കര്‍മത്തിന്റെ അനുഷ്ഠാന പരിസരത്തിലാണ് ബലിപെരുന്നാളിന്റെ ആഘോഷം. ഈ രണ്ട് പെരുന്നാളുകളും രണ്ട് സുപ്രധാന ആരാധനകളുടെ തുടര്‍ച്ചയായി വന്നതില്‍നിന്ന് തന്നെ അവയോട് ബന്ധപ്പെട്ട ആഘോഷം എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമാക്കുന്നുണ്ട്.
റമദാന്‍ നോമ്പിലൂടെയും ഹജ്ജിലൂടെയും ആത്മാവിനെ സംശുദ്ധീകരിച്ചവരാണ് പെരുന്നാളുകള്‍ ആഘോഷിക്കുന്നത്. ഹജ്ജിന് സാധ്യമല്ലാത്തവര്‍ ഹജ്ജിന്റെ കര്‍മങ്ങളോടുള്ള ആദരം തന്റെ മനസില്‍ നിലയുറപ്പിച്ച് കൊണ്ടാണ് ഈദിനെ വരവേല്‍ക്കുന്നത്. സമ്പൂര്‍ണ മുസ്‌ലിമായ വിശ്വാസിയില്‍നിന്നു ആഘോഷത്തിന്റെയോ മറ്റോ പേരില്‍ അരുതായ്മകള്‍ ഉണ്ടാകില്ലല്ലോ. ഇസ്‌ലാമിക പരിധിക്കകത്തു നിന്നുകൊണ്ടുള്ള ഒരു ആഘോഷത്തിന് മാത്രമേ വിശ്വാസിക്ക് അധികാരമുള്ളൂ. ആഭാസകരമാക്കി ആഘോഷങ്ങളെ മാറ്റരുത്. ഒരു മാസത്തെ കഠിന പ്രയത്‌നത്തിലൂടെ നേടിയെടുത്ത ചൈതന്യം ഒരു ദിവസം കൊണ്ടു തന്നെ നശിപ്പിക്കുന്ന നിലപാട് അത്യന്തം ഖേദകരം തന്നെ. ജീവിതം മുഴുവന്‍ ഈ റമദാനിലൂടെ നാം നേടിയെടുത്ത വെളിച്ചം നമുക്ക് തുണയാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago