റൊണാള്‍ഡോയില്‍ നിര്‍ത്തില്ല; പി.എസ്.ജിയില്‍ നിന്നും സൂപ്പര്‍ താരത്തെ റാഞ്ചാന്‍ അല്‍നസര്‍; റിപ്പോര്‍ട്ട്
ഫുട്‌ബോള്‍ ലോകത്തെ ഞ്ഞെട്ടിച്ചു കൊണ്ടായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. പ്രതിവര്‍ഷം 173 മില്ല്യണ്‍ പൗണ്ടിനാണ് റൊണാള്‍ഡോയെ അല്‍നസര്‍ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടുവന്ന റൊണാള്‍ഡോയെ അല്‍നസര്‍ സൈന്‍ ചെയ്തത്.
അല്‍നസറില്‍ രണ്ടര വര്‍ഷത്തെ കരാറുള്ള താരം ക്ലബ്ബിനായി ഇതുവരെ 12 മല്‍സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് സ്വന്തമാക്കിയത്.
റൊണാള്‍ഡോ ക്ലബ്ബിലെത്തിയതോടെ സൗദി ക്ലബ്ബിന്റെ ബ്രാന്‍ഡ് മൂല്യവും ഓഹരി മൂല്യവും വര്‍ധിച്ചിരുന്നു.
ഇതോടെ യൂറോപ്പില്‍ നിന്നും കൂടുതല്‍ താരങ്ങളെ തങ്ങളുടെ ക്യാമ്പിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അല്‍നസര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പി.എസ്.ജിയുടെ പ്രതിരോധ നിര താരമായ സെര്‍ജിയോ റാമോസ്, റയല്‍ മഡ്രിഡ് താരമായ ലൂക്കാ മോഡ്രിച്ച് എന്നിവരെ അല്‍നസര്‍ നേരത്തെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല.എന്നാല്‍ സെര്‍ജിയോ റാമോസിനെ സൈന്‍ ചെയ്യാന്‍ അല്‍നസര്‍ വീണ്ടും ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്. സ്പാനിഷ് മാധ്യമമായ മാര്‍ക്കയുടെ എഡിറ്റര്‍ ഇന്‍ ചീഫായ ജോസ് ഫെലിക്‌സ് ഡയസാണ് അല്‍നസറിലേക്ക് സെര്‍ജിയോ റാമോസ് എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
37 വയസുള്ള താരത്തിന്റെ പി.എസ്.ജിയുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കുന്നതോടെയാണ് താരത്തെ നോട്ടമിടാന്‍ അല്‍നസര്‍ വീണ്ടും ശ്രമങ്ങള്‍ ആരംഭിക്കുന്നത് എന്നാണ് ജോസ് ഫെലിക്‌സ് ഡയസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
കൂടാതെ റൊണാള്‍ഡോയുടെ മുന്‍സഹതാരം എന്ന പരിഗണനയും റാമോസിനെ സൈന്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പി.എസ്.ജിക്കുണ്ട്.
എസ്.ബി.എസ് സ്‌പോര്‍ട്ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റാമോസ് പി.എസ്.ജിയിലേക്കെത്തുമെന്ന് ജോസ് ഫെലിക്‌സ് ഡയസ് തുറന്ന് പറഞ്ഞത്.
'മോഡ്രിച്ച് റയലില്‍ തുടരും എന്നാല്‍ റാമോസ് അല്‍സറിലേക്ക് പോവും,' ഡയസ് പറഞ്ഞു.
അതേസമയം സൗദി പ്രോ ലീഗില്‍ 23 മല്‍സരങ്ങളില്‍ നിന്നും 16 വിജയങ്ങളുമായി 53 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍നസര്‍.
ഏപ്രില്‍ 19ന് അല്‍ ഹിലാലിനെതിരെയാണ് അല്‍നസറിന്റെ അടുത്ത മല്‍സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."