HOME
DETAILS

ഹൈദരാബാദ് കൂട്ടബലാത്സംഗം അറസ്റ്റിലായവരിൽ ടി.ആർ.എസ് നേതാവിന്റെ മകനും

  
backup
June 05, 2022 | 5:52 AM

%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ac%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%82-2


ഹൈദരാബാദ്
17കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ ടി.ആർ.എസിലെ നേതാവിന്റെ മകനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുൾപ്പെടെ അഞ്ച് വിദ്യാർഥികളാണ് കാറിൽവച്ച് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.
പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരും രണ്ടുപേർ 18കാരുമാണ്. കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സി.സി ടി.വി ദൃശ്യങ്ങളുടെയും പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഹൈദരാബാദിലെ ജൂബിലി ഹില്ലിലെ നിശാ ക്ലബ് പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി.
പബ്ബിൽ വച്ച് പരിചയപ്പെട്ട സംഘം വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റുകയും വഴിയിൽ വച്ച് ഇന്നോവയിൽ കയറ്റി പീഡിപ്പിക്കുകയുമായിരുന്നു. ഈസമയം ബാക്കിയുള്ളവർ വാഹനത്തിനു പുറത്തു കാവൽനിന്നു.


ഒന്നര മണിക്കൂറിനു ശേഷം 17കാരിയെ പബ്ബിനു പുറത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. സംഭവം കഴിഞ്ഞ് മൂന്നുദിവസത്തിനുശേഷം പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചതോടെ പിതാവ് പൊലിസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, പ്രതികളിൽ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ പേരമകനും ഉൾപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ ശരിയല്ലെന്ന് പൊലിസ് ഓഫിസർ ജോയൽ ഡേവിസ് പറഞ്ഞു. എം.എൽ.എയുടെ മകനുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി തെലങ്കാന അധ്യക്ഷൻ ബൻഡി സഞ്ജയ് ആവശ്യപ്പെട്ടു.
പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും രംഗത്തുവന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago