വര്‍ഗീയ കക്ഷികളുമായി സഖ്യമുണ്ടാക്കിയത് സി.പി.എം: സതീശന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കക്ഷികളുമായി സഖ്യമുണ്ടാക്കിയത് സി.പി.എമ്മാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ചില കക്ഷികള്‍ എ.കെ.ജി സെന്ററിന് അകത്തെത്തുമ്പോള്‍ മതേതരത്വത്തിന്റെ കാവലാളുകളും അവിടെനിന്ന് പുറത്തുവരുമ്പോള്‍ അവരെ വര്‍ഗീയ പാര്‍ട്ടികളും ആക്കുകയാണെന്നും നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സതീശന്‍ പറഞ്ഞു.
താന്‍ മത്സരിച്ച കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളിലും വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാത്തെ ഇസ്‌ലാമിയും പറവൂരില്‍ ഇടതുപക്ഷത്തെ പരസ്യമായി പിന്തുണച്ചു. ആര്‍.എസ്.എസുമായോ ബി.ജെ.പിയുമായോ യു.ഡി.എഫ് സഖ്യമുണ്ടാക്കിയിട്ടില്ല. അതിനുള്ള തെളിവാണ് നേമം മണ്ഡലത്തിലെ വി. ശിവന്‍കുട്ടിയുടെ വിജയമെന്നും സതീശന്‍ പറഞ്ഞു.
സതീശന്റെ ആരോപണങ്ങള്‍ക്ക് വിവിധ മണ്ഡലങ്ങളിലെ വോട്ട് ശതമാനത്തിന്റെ കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 90 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞു.
2016നെ അപേക്ഷിച്ച് നാലു ലക്ഷത്തോളം വോട്ട് ബി.ജെ. പിക്കു കുറഞ്ഞു. പുറമെ കാണുന്നതിലും വലിയ വോട്ട് കച്ചവടമാണ് നടന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."