HOME
DETAILS

സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

  
backup
April 17 2023 | 03:04 AM

%e0%b4%b8%e0%b5%81%e0%b4%a1%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ae

കണ്ണൂര്‍: സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ആല്‍ബര്‍ട്ടിന് വെടിയേറ്റ ഫ്‌ളാറ്റിനകത്താണ് മൃതദേഹം ഉണ്ടായിരുന്നത്. മേഖലയില്‍ സംഘര്‍ഷം തുടരുന്നത് മൃതദേഹം മാറ്റാന്‍ തടസ്സമായിരുന്നു. മൃതദേഹം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കുടുംബം ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരുന്നു. തുടര്‍ന്നാണ് മൃതദേഹം സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആല്‍ബര്‍ട്ടിന്റെ ഭാര്യയെയും മകളെയും സുരക്ഷിത സാഥാനത്തേക്ക് മാറ്റിയതായും ഭക്ഷണമടക്കം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസിയും ആല്‍ബര്‍ട്ട് ജോലി ചെയ്തിരുന്ന ദാല്‍ ഫുഡ് കമ്പനിയും വ്യക്തമാക്കി. ഇവര്‍ താമസിച്ച ഫ്‌ളാറ്റിന്റെ ബേസ്‌മെന്റിലേക്കാണ് ഇരുവരെയും മാറ്റിയത്.

ഫ്‌ളാറ്റിന്റെ ജനലരികില്‍ നില്‍ക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. മകന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി ആവശ്യപ്പെട്ട് ആല്‍ബര്‍ട്ടിന്റെ പിതാവ് അഗസ്റ്റിന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago
No Image

ക്രിസ്തുമതത്തിലേക്ക് ആളുകളെ മതംമാറ്റാന്‍ ശ്രമിച്ചു; യു.പിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

ലങ്ക ചുവന്നു; ഇടതുനേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്

International
  •  3 months ago