ഇന്ന് ജില്ലയിലെത്തുന്ന ഋഷിരാജ് സിങ് അറിയാന്‍: കാസര്‍കോട്ടെ സ്ഥിതി അതീവ ഗുരുതരം
കാസര്‍കോട്: ലഹരി വലയില്‍ കുടുങ്ങിക്കിടക്കുകയാണ് ജില്ല. കുട്ടികളെ ഉള്‍പ്പെടെ അടിമകളാക്കിയാണ് ജില്ലയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉല്‍പന്ന മാഫിയകള്‍ പിടിമുറുക്കുന്നത്.
കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ടണ്‍ കണക്കിന് കഞ്ചാവ് വര്‍ഷം തോറും ജില്ലയിലേക്ക് എത്തുന്നുണ്ടെന്നാണ് വിവരം. ഇതില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു ടണ്ണോളം കഞ്ചാവ് പിടിച്ചെന്നാണ് പൊലിസിന്റെ കണക്ക്. ചെക്ക്‌പോസ്റ്റുകള്‍ കടന്നാണ് ലഹരി ഉത്പന്നങ്ങള്‍ ഏറെയും ജില്ലയിലേക്ക് എത്തുന്നത് എന്നുള്ളതാണ് വസ്തുത. കുട്ടികളെ ഉപയോഗിച്ചുള്ള കഞ്ചാവ് കടത്തും വില്പനയും വ്യാപകമാണ്. വന്‍ റാക്കറ്റുകള്‍ തന്നെ ഇതിനു പിന്നിലുണ്ടെങ്കിലും പരല്‍ മീനുകളാണ് പലപ്പോഴും എക്‌സൈസിന്റെയും പൊലീസിന്റെയും പിടിയിലാകുന്നത്. കാസര്‍കോട് ജില്ലാ പൊലിസ് മേധാവിയായി തോംസണ്‍ ജോസ് ചുമതലയേറ്റതിന് ശേഷം മാത്രം ജില്ലയില്‍ പത്ത് ക്വിന്റലോളം കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കിലോക്ക് 10,000 മുതല്‍ 50,000 രൂപയാണ് വില ലഭിക്കുന്നത്.
ജില്ലയില്‍ നിന്നും ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്നതും വ്യാപകമാണ്. അടുത്തകാലത്ത് പിടികൂടിയതില്‍ ഭൂരിഭാഗവും ഗള്‍ഫിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു. ഗള്‍ഫിലേക്ക് പോകുന്നവരെ തെറ്റിദ്ധരിപ്പിച്ചും കഞ്ചാവും ലഹരിമരുന്നും കടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."