HOME
DETAILS

കെ.ഇ.ആർ ചട്ട ഭേദഗതി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

  
backup
June 07 2022 | 07:06 AM

%e0%b4%95%e0%b5%86-%e0%b4%87-%e0%b4%86%e0%b5%bc-%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be


സ്വന്തം ലേഖകന്‍
കൊച്ചി
കേരള വിദ്യാഭ്യാസ ചട്ടത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ നടപ്പാക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു. ഏപ്രില്‍ 18ന് കൊണ്ടുവന്ന ഭേദഗതി വ്യവസ്ഥകളില്‍ ഹരജിക്കാരുടെ വാദത്തില്‍ പ്രഥമദൃഷ്ട്യാ വസ്തുതയുണ്ടെന്ന് വിലയിരുത്തിയാണ് ഇവ നടപ്പാക്കുന്നത് സിംഗിള്‍ ബെഞ്ച് തടഞ്ഞത്.
സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് സ്‌കൂള്‍ (എയ്ഡഡ്) മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കൊല്ലം ചെറിയ വെളിനല്ലൂര്‍ കെ.പി.എം.എച്ച്.എസ്.എസ് മാനേജരുമായ കെ. മണി ഉള്‍പ്പെടെ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് രാജ വിജയരാഘവനാണ് ഉത്തരവ് നല്‍കിയത്.
വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമായും ലഭ്യമാക്കേണ്ട അധ്യയന ദിനങ്ങള്‍ വെട്ടിക്കുറച്ചതടക്കമുള്ള നിയമഭേദഗതിക്കാണ് സ്റ്റേ. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളും പ്രധാനാധ്യാപകരുടെയടക്കം ചുമതലകളും പരിഗണിക്കാതെയാണ് ഇത് നടപ്പിലാക്കുന്നത്. 15 ദിവസത്തില്‍ കൂടുതല്‍ ഹാജരാകാത്ത കുട്ടികളെ ഒഴിവാക്കിയില്ലെങ്കില്‍ ക്ലാസ് അധ്യാപകര്‍ക്കും പ്രധാനാധ്യാപകർക്കും ഇതിൻ്റെ ബാധ്യത നിശ്ചയിച്ചാണ് സര്‍ക്കാരിന്റെ ഭേദഗതി. ഇതു വിദ്യാഭ്യാസ അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 220 അധ്യയന ദിവസങ്ങളും 1,000 അധ്യയന മണിക്കൂറും നിര്‍ബന്ധമാണ്. എന്നാല്‍, കുട്ടികൾ കൂടുന്നത് കാരണം പുതിയതായി വരുന്ന തസ്തികളിലേക്ക് ഒക്ടോബർ ഒന്നിന് ശേഷം മാത്രമേ കെ.ഇ.ആർ ചട്ട ഭേദഗതി പ്രകാരം നിയമനം നടക്കൂ.ഇത് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെ നാലു മാസത്തെ അധ്യയന ദിവസങ്ങള്‍ തടസപ്പെടുത്തുമെന്നും ഹരജിയിൽ പറയുന്നു.


ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളെ സ്‌കൂളില്‍നിന്ന് നീക്കം ചെയ്യാന്‍ അധ്യാപകര്‍ക്കോ പ്രധാനാധ്യാപകര്‍ക്കോ അധികാരമില്ല. എന്നിരിക്കെ അപ്രകാരം ചെയ്യാതിരുന്നാലുള്ള സാമ്പത്തിക ബാധ്യത അധ്യാപകര്‍ വഹിക്കണമെന്നാണ് മറ്റൊരു ഭേദഗതി.
സ്കൂൾ പ്രവേശനമടക്കുള്ള കാര്യങ്ങൾ പ്രധാനാധ്യാപകരുടെയും മറ്റും ചുമതലയാണെന്നിരിക്കെ കുട്ടികള്‍ ഹാജരാകാതിരുന്നാലുള്ള സാമ്പത്തിക ബാധ്യത മാനേജരുടെ തലയില്‍ കെട്ടിവയ്ക്കുന്ന രീതിയിലുള്ള ചട്ടഭേദഗതി നിയമവിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, വ്യാജമായി കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി അധിക ബാച്ചുകള്‍ വാങ്ങുന്നത് ഒഴിവാക്കാനാണ് ഈ വ്യവസ്ഥകള്‍ കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഹരജി സര്‍ക്കാരിന്റെ വിശദീകരണം തേടി ജൂണ്‍ 10ലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  19 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  19 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  19 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  19 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  19 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  19 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  19 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  19 days ago