ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്: രവി പൂജാരിയെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇന്നും ചോദ്യം ചെയ്യും. രവി പൂജാരിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ജൂണ്‍ 8 വരെയാണ് രവി പൂജാരിയെ കേരള പൊലിസിന് കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ളത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ കിട്ടാന്‍ കസ്റ്റഡി കാലാവധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
കാസര്‍ഗോട്ടെ ഗുണ്ടാനേതാവ് ജിയയുടെ നിര്‍ദേശ പ്രകാരമാണ് നടി ലീനാ മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ രവി പൂജാരി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴി പൂര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് തയാറായിട്ടില്ല. ജിയ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം.
കാസര്‍ഗോട്ടെയും പെരുമ്പാവൂരിലെയും ഗുണ്ടാ സംഘത്തെ കുറിച്ചാണ് പ്രധാന അന്വേഷണം നടക്കുന്നത്. കേരളത്തിലെ ഗുണ്ടാസംഘങ്ങളിലെ രണ്ട് പേരുടെ കൊലപാതകങ്ങളില്‍ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."