HOME
DETAILS

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറ് മുതൽ

  
September 20, 2024 | 3:21 PM

Dubai Shopping Festival from December 6

ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലി (ഡി.എസ്.എഫ്)ന്റെ പുതിയ എഡിഷൻ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ ആറിനാരംഭിച്ച് ജനുവരി 12 വരെ നീണ്ടുനിൽക്കുന്നതായിരിക്കും ദുബൈയുടെ ഈ ചരിത്ര വ്യാപാരോത്സവം. ഡി.എസ്.എഫിന്റെ 30-ാം വാർഷിക പതിപ്പാണിത്. ഷോപ്പിങ് ഫെസ്റ്റിവലിൽ തത്സമയ സംഗീത പരിപാടികളും, കലാ-സാംസ്കാരിക പ്രകടനങ്ങളും വിലക്കിഴിവോടെയുള്ള വ്യാപാര മേളകളും ഉൾപ്പെടെ മൊത്തം 321 പ്രോഗ്രാമുകളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ലോകോത്തര കലാകാരന്മാരും സംഗീതജ്ഞരും താര പ്രതിഭകളും എത്തുമെന്നും സംഘാടകരായ ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീടെയിൽ എസ്റ്റാ ബ്ലിഷ്മെന്റ് (ഡി എഫ്.ആർ.ഇ) അധികൃതർ അറിയിച്ചു.

 1,000ത്തിലധികം ആഗോള പ്രാദേശിക ബ്രാൻഡുകളിൽ നിന്നുള്ള എക്കാലത്തെയും വലിയ ഷോപ്പിങ് ഡീലുകൾ ഇത്തവണ പ്രതീക്ഷിക്കാം. സന്ദർശകർക്ക് ഉത്സവ അനുഭവങ്ങൾ, അവിസ്മരണീയമായ പുതുവത്സര ആഘോഷങ്ങൾ, തീം പാർക്കുകളിലേക്കുള്ള യാത്രകൾ, ഔട്ട്ഡോർ അഡ്വെഞ്ചർ ട്രിപ്പുകൾ, കടൽത്തീര ഉല്ലാസ പ്രോഗ്രാമുകൾ, ജീവിതം മാറ്റിമറിക്കുന്ന സമ്മാനങ്ങൾ തുടങ്ങി അനേകം വ്യത്യസ്‌തകളാണ് ഈ വർഷത്തെ ഡി.എസ്.എഫിന്റെ സവിശേഷതകൾ.

 38 ഉത്സവ ദിന രാത്രങ്ങളിൽ സന്ദർശകർക്ക് കരിമരുന്ന് പ്രയോഗങ്ങൾ, ലോകോത്തര ഡ്രോൺ പ്രദർശനങ്ങൾ, ദുബൈലൈറ്റ്ഷോ എന്നിവ സൗജന്യമായി കാണാനാകും. യു.എ.ഇയുടെ ശൈത്യകാല മാസങ്ങളിൽ ഉത്സവം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ഗൈഡ് പ്രദർശിപ്പിക്കുന്ന ഡി.എസ്.എഫ് പരിപാടികളുടെ മുഴുവൻ കലണ്ടറും ഉടൻ പുറത്തിറക്കുമെന്നും സ ഘാടകർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് റഷ്യയിൽ; വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും

uae
  •  13 hours ago
No Image

ഒമാനിലെ വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ ഇനി പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധം

oman
  •  13 hours ago
No Image

ഒറ്റ ഓവറിൽ റെക്കോർഡ്; സഞ്ജു വാഴുന്ന ഇതിഹാസങ്ങളുടെ ചരിത്ര ലിസ്റ്റിലേക്ക് ദുബെ

Cricket
  •  13 hours ago
No Image

ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് 'സ്പാനിഷ് ബുൾ'; വിക്ടർ ബെർട്ടോമിയു ഇനി കൊമ്പന്മാർക്കൊപ്പം

Football
  •  13 hours ago
No Image

ഷാർജയിൽ വെറും 1000 ദിർഹത്തിന് പുതിയ ബിസിനസ് തുടങ്ങാം; സംരംഭകർക്കായി പ്രത്യേക ലൈസൻസ്

uae
  •  13 hours ago
No Image

ജബൽ ജയ്‌സ് ജനുവരി 31 മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കുന്നു; പ്രവേശനത്തിന് പുതിയ നിയമങ്ങൾ

uae
  •  13 hours ago
No Image

ആർട്ടിക് മഞ്ഞിൽ വിരിഞ്ഞ അത്ഭുതം! സിറ്റിയെയും അത്‌ലറ്റിക്കോയെയും വിറപ്പിച്ച ഈ നോർവീജിയൻ ടീമിന് പിന്നിലെ വിജയ രഹസ്യം; In-Depth Story

Football
  •  13 hours ago
No Image

ലോകകപ്പിന് മൂന്ന് ദിവസം ബാക്കിനിൽക്കെ നിർണായക നീക്കം; സൂപ്പർതാരം തിരിച്ചെത്തുമോ? 

Cricket
  •  13 hours ago
No Image

കഴക്കൂട്ടം മേനംകുളത്ത് വന്‍ തീപിടിത്തം

Kerala
  •  14 hours ago
No Image

ഗർഭിണിയായ ഡൽഹി പൊലിസ് കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് അടിച്ചുകൊന്നു

crime
  •  14 hours ago