HOME
DETAILS
MAL
ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്
September 20 2024 | 15:09 PM
ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ എയർപോർട്ടുകളിൽ നിന്നും ലബനാനിലെ ബൈറൂത്തിലേക്കോ, ബൈറൂ ത് അന്തർദേശീയ വിമാനത്താ വളത്തിൽ നിന്നോ യാത്ര ചെയ്യു ന്നവർ പേജർ, വാക്കി ടോക്കി എന്നിവ കൈവശം വയ്ക്കാൻ പാടി ല്ലെന്ന് അധികൃതർ നിർദേശിച്ചു. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വന്നു. ഹിസ്ബുല്ലക്കെതിരായ പേജർ, വാക്കി ടോക്കി സ്ഫോടന ങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ നിരോധനം തുടരുമെന്നും ബൈറൂത്‌സിവിൽ ഏവിയേഷൻ ഡയരക്ടർ ജനറൽ വ്യക്തമാക്കി. ചെക്ക് ഇൻ ബാഗേജിനും ഹാൻഡ് ബാഗേജിനും കാർഗോക്കും വിലക്ക് ബാധകമാണ്. ബൈറൂ ത്തിലേക്കും തിരിച്ചും സർവിസ് നടത്തുന്ന വിമാന കമ്പനികൾ യാത്രക്കാർക്ക് ഇത്സംബന്ധി ച്ച് നിർദേശം നൽകണമെന്നും അധികൃതർ അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."