HOME
DETAILS

ലാമിനേറ്റഡ് ലൈസന്‍സുകള്‍ക്ക് വിട; നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ട്

  
backup
April 19 2023 | 05:04 AM

keralam-kerala-govt-to-roll-out-smart-card-driving-licences-soon

കോഴിക്കോട്: സംസ്ഥാനത്ത് ഏഴ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പി.വി.സി പെറ്റ്ജി കാര്‍ഡിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ വരുന്നു. ലൈസന്‍സിന്റെ വിതരണോദ്ഘാടനം ഏപ്രില്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍ ബാലഗോപാല്‍ പി.വി.സി പെറ്റ്ജി ഡ്രൈവിങ് ലൈസന്‍സ് ഏറ്റുവാങ്ങും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നിയമ മന്ത്രി പി. രാജീവ്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ എന്നിവര്‍ പങ്കെടുക്കും.

ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി.വി.സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സ് ആണ് നിലവില്‍ വരുന്നത്. വൈകാതെ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാര്‍ഡിലേക്ക് മാറുന്നതായിരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വാഹനവകുപ്പിന്റെ പോസ്റ്റ്

നിലവാരമുള്ള ലൈസന്‍സ് കാര്‍ഡ് വേണമെന്ന മലയാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം സഫലമാകുകയാണ്.
നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നിലവില്‍ വരികയാണ്.
സീരിയല്‍ നമ്പര്‍, UV എംബളംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസന്‍സിനുള്ളത്.
മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ് (MoRTH) ന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ഏപ്രില്‍ 20ന് ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അവര്‍കള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബഹു . ഗതാഗത മന്ത്രി ശ്രീ. ആന്റെണി രാജു അവര്‍കള്‍ അധ്യക്ഷത വഹിക്കും.
ബഹുമാന്യരായ നിയമ, വ്യവസായ വകുപ്പു മന്ത്രി ശ്രീ. പി. രാജീവ്, വിദ്യാഭ്യാസ വകപ്പു മന്ത്രി ശ്രീ. വി.ശിവന്‍ കുട്ടി , ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ശ്രീ. ജി. ആര്‍ അനില്‍ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ബഹു. ധനകാര്യ വകുപ്പു മന്ത്രി ശ്രീ. കെ. എന്‍ ബാലഗോപാല്‍ അവര്‍കള്‍ പി വി സി പെറ്റ്ജി ഡ്രൈവിംഗ് ലൈസന്‍സ് ഏറ്റുവാങ്ങും.
അധികം താമസിയാതെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാര്‍ഡിലേക്ക് മാറുന്നതായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago