HOME
DETAILS
MAL
പാന്‍മസാല ഉല്പന്നങ്ങള് വിറ്റ കേസില്‍ നാലുപേര്‍ അറസ്റ്റില്‍
backup
August 21 2016 | 22:08 PM
തൃപ്രയാര്‍: നിരോധിച്ച പാന്‍മസാല ഉല്പന്നങ്ങള് വിറ്റ കേസില്‍ മൂന്നുപേരെ അന്തിക്കാട് പൊലിസും ഒരാളെ മാള പൊലിസും പിടികൂടി. ആലപ്പാട് സ്വദേശി വടക്കുംപറമ്പില്‍ വിശ്വനാഥന്(65), പെരിങ്ങോട്ടുകര സ്വദേശി ഇത്തികുന്നത്ത് സുലൈമാന്‍(60), കാഞ്ഞാണി കനാല്‍ പാലം സ്വദേശി കാളിപറമ്പില്‍ സുധീര്‍(44) എന്നിവരെ അന്തിക്കാട് എസ്.ഐ ഇ.ആര് ബൈജുവിന്റെ നേതൃത്വത്തല്‍ അറസ്റ്റ് ചെയ്തു. 600 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി പൂപ്പത്തി സ്വദേശി പുതുവക്കാട്ട് പ്രദീപിനെ പൂപ്പത്തിയില്വച്ചാണ് മാള പൊലിസ് തൊണ്ടി മുതലടക്കം പിടികൂടിയത്. ഇന്നുരാവിലെ കോഴിവണ്ടിയില്‍ കൊണ്ടുവന്ന ഹാന്‍സ് പ്രതിയുടെ കാറിലേക്കു കയറ്റുമ്പോള്‍ പൂപ്പത്തിയില്വച്ചാണ് പിടിയിലായത്. അന്തിക്കാട് സിപിഒമാരായ സോണി, ഭരതന്, ഷറഫുദീന്‍ എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."