HOME
DETAILS

വികസന വീമ്പുപറയുന്നവര്‍ക്ക് മറുപടിയുമായി എന്‍.സി.ആര്‍.ബിയുടെ കണക്ക്; അഞ്ചു വര്‍ഷത്തിനിടെ തൊഴിലില്ലായ്മമൂലം 25,231 യുവജനങ്ങള്‍ ആത്മഹത്യ ചെയ്തു

  
backup
April 21, 2023 | 4:00 AM

in-five-years-25231-youth-committed-suicide-due-to-unemployment

അഞ്ചു വര്‍ഷത്തിനിടെ തൊഴിലില്ലായ്മമൂലം 25,231 യുവജനങ്ങള്‍ ആത്മഹത്യ ചെയ്തു

 

കോഴിക്കോട്: നരേന്ദ്രമോദിയെകാട്ടി വികസനത്തിന്റെ വീമ്പുപറയുന്നവര്‍ക്ക് മറുപടിയുമായി എന്‍.സി.ആര്‍.ബിയുടെ കണക്ക്. അഞ്ചു വര്‍ഷത്തിനിടെ തൊഴിലില്ലായ്മമൂലം 25,231 യുവജനങ്ങള്‍ ആത്മഹത്യ ചെയ്‌തെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാരിനു കീഴില്‍മാത്രം 30 ലക്ഷത്തിലധികം ഒഴിവുകളുണ്ടായിട്ടും അവിടെയൊന്നും നിയമനം നടക്കുന്നില്ലെന്നും കണക്കിലുണ്ട്. അഗ്‌നിപഥ് കൊണ്ടുവന്നതോടെ സൈനികമേഖലയിലും സ്ഥിരനിയമനമില്ലാതായി.
റെയില്‍വേ, പ്രതിരോധം, ആഭ്യന്തരം, പോസ്റ്റല്‍, റവന്യൂ തുടങ്ങിയ വകുപ്പുകളിലും ലക്ഷക്കണക്കിന് ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ യുവാക്കളെ അണിനിരത്തി നടത്തുന്ന യുവം പരിപാടിയില്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടി ലഭിക്കുമോ എന്നാണ് യുവാക്കള്‍ ഉറ്റുനോക്കുന്നത്.

കേന്ദ്രത്തിനു കീഴില്‍മാത്രം 30 ലക്ഷത്തിലധികം ഒഴിവുകളില്‍ നിയമനമില്ല

വര്‍ഷത്തില്‍ 30 ദിവസമെങ്കിലും ജോലിയെടുക്കുന്നവരെ തൊഴിലുള്ളവരായാണ് സര്‍വേ പരിഗണിക്കുന്നത്. തൊഴിലെടുക്കുന്നതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകാത്തതിനാല്‍ ഇവരെയും തൊഴില്‍രഹിതരായി കണക്കാക്കണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

17 വയസ്സിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2011 12ല്‍ 3.5 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ 8.8 ആയെന്ന് പിരീയോഡിക് ലേബര്‍ സര്‍വേയും ചൂണ്ടിക്കാട്ടുന്നു. യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമാണ്. സ്ത്രീകളും പട്ടികജാതി വിഭാഗ തൊഴിലാളികളും തൊഴില്‍പ്രശ്‌നം നേരിടുകയാണ്. 15നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഗ്രാമീണമേഖലയില്‍ 34ല്‍നിന്ന് 22 ശതമാനമായും നഗരമേഖലയില്‍ 20ല്‍നിന്ന് 18 ആയും താണു.
പതിനഞ്ചുമുതല്‍ 40 വയസ്സുവരെയുള്ള സ്ത്രീകളില്‍ 51 ശതമാനം പേരും ഉല്‍പ്പാദനക്ഷമമായ ജോലിക്കു പുറത്തുള്ളവരോ വീട്ടുജോലികളില്‍ ഏര്‍പ്പെട്ടവരോ ആണ്. നഗരമേഖലയില്‍ പട്ടികജാതി വിഭാഗത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 12.2 ശതമാനമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago