HOME
DETAILS

ദുബായ് ഫുഡ് ഫെസ്റ്റിവലിന് പോകാൻ തയ്യാറെടുക്കുകയാണോ? അറിയേണ്ടുന്ന കാര്യങ്ങൾ ഇവയൊക്കെ

  
backup
April 21 2023 | 16:04 PM

dubai-food-festival-more-information

ദുബായ് ഫുഡ് ഫെസ്റ്റിവലിന് പോകാൻ തയ്യാറെടുക്കുകയാണോ? അറിയേണ്ടുന്ന കാര്യങ്ങൾ ഇവയൊക്കെ

ദുബായിലെ പ്രസിദ്ധമായ ഫുഡ്ഫെസ്റ്റിവൽ അതിന്റെ പത്താം എഡിഷനിലേക്ക് കടക്കുകയാണ്. മെയ് ഏഴ് വരെ നടക്കുന്ന ഈ ഫെസ്റ്റിവലിലേക്ക് എത്തുകയെന്നത് ഭക്ഷണ പ്രേമികളുടെയെല്ലാം അതിയായ. ആഗ്രഹമാണ്. 13,000ത്തിലധികം ഫുഡ് സ്പോട്ടുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഫെസ്റ്റിവലിലേക്ക് എത്തിപ്പെടാനും പങ്കെടുക്കാനും ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഫുഡ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പരിപാടികളും പ്രധാന വേദികളും എവിടെയൊക്കെയാണെന്ന് അറിഞ്ഞിരിക്കൽ നിർബന്ധമാണ്.

എത്തിസലാത്ത് ബീച്ച് ക്യാന്റീൻ


ഇത്തവണത്തെ ഫുഡ്ഫെസ്റ്റിലെ പ്രധാന ആകർഷണമാണ് എത്തിസലാത്ത് ബീച്ച് ക്യാന്റീനും അവിടുത്തെ സ്വദേശീയ ഭക്ഷണശാലകളും. ഫുഡ് ഫെസ്റ്റിവൽ നടക്കുന്ന 17 ദിവസങ്ങളിലും സൺ‌സെറ്റ് മാളിന് പിന്നിൽ പ്രവർത്തിക്കുന്ന ഈ വേദിയിൽ ജനപ്രിയ കഫെകളുടെ ഒരു വലിയ നിരതന്നെയുണ്ടാകും.

10 ദിർഹത്തിന് ലഭിക്കുന്ന വിഭവങ്ങൾ

ദുബായ് ഫുഡ്‌ ഫെസ്റ്റിവലിന്റെ പത്താം വാർഷികം സംബന്ധിച്ച് പല റെസ്റ്റോറന്റുകളും കഫേകളും അവരുടെ പ്രധാന വിഭവങ്ങൾ വെറും പത്ത് ദിർഹത്തിന് നൽകി വരുന്നുണ്ട്. പല പേരുകേട്ട വിഭവങ്ങളും കുറഞ്ഞ ചെലവിൽ ഇത്തരം മികച്ച റെസ്‌റ്റോറന്റിൽ നിന്നും ആസ്വദിക്കാൻ ഇതുമൂലം അവസരമൊരുങ്ങുന്നു.

പാചക ശിൽപശാലകൾ

പ്രമുഖ ഷെഫ്, പാചക വിദഗ്ധൻമാർ എന്നിവരിൽ നിന്നെല്ലാം പാചകകല അഭ്യസിക്കാൻ താത്പര്യമുള്ളവർക്ക് വലിയ അവസരമാണ് ദുബായ് ഫുഡ് ഫെസ്റ്റിവലിൽ നിന്നും ലഭിക്കുന്നത്. ലോകത്തെ പ്രമുഖരായ പാചക വിദഗ്ധരിൽ പലരുടേയും മാസ്റ്റർക്ലാസുകൾ ഇത്തവണത്തെ ദുബായ് ഷോപ്പിങ്‌ ഫെസ്റ്റിവലിന്റെ പ്രധാന മുഖ മുദ്രയാണ്. ഫുഡ് ടൂറുകൾ അടക്കം സംഘടിപ്പിക്കപ്പെടുന്ന ഫുഡ് ഫെസ്റ്റിവലിൽ കുട്ടികൾക്കായുള്ള പാചക ക്ലാസുകളും ലഭ്യമാണ്.

ദുബായ് റെസ്‌റ്റോറന്റ് വീക്ക്

ദുബായ് ഫുഡ്‌ ഫെസ്റ്റിവലിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ദുബായ് റെസ്‌റ്റോറന്റ് വീക്ക്. ഏപ്രിൽ 27 മുതൽ മെയ് 8 വരെയാണ് ഇത്തവണത്തെ ദുബായ് റെസ്‌റ്റോറന്റ് വീക്ക് സംഘടിപ്പിക്കപ്പെടുന്നത്. ദുബായിലെ പ്രമുഖ റെസ്‌റ്റോറന്റുകളിൽ നിന്നും ഒരാൾക്ക് 95 ദിർഹം നിരക്കിൽ മികച്ച ഭക്ഷണം റെസ്‌റ്റോറന്റ് വീക്കിൽ ആസ്വദിക്കാം.

ഗോൾഡൻ റാംസെയുടെ ബ്രെഡ് സ്ട്രീറ്റ് അടുക്കള


പുരസ്കാരാർഹമായ ഗോൾഡൻ റാംസെയു ടെ ബ്രിട്ടീഷ് റെസ്‌റ്റോറന്റാണ് ദുബായ് ഫുഡ്‌ ഫെസ്റ്റിവലിലെ മറ്റൊരു പ്രധാന ആകർഷണം. ലണ്ടൻ വെയർഹൗസ് മോഡലിൽ സെറ്റ് ചെയ്തിരിക്കുന്ന ഈ റെസ്റ്റോറന്റ് സമകലിക ബ്രിട്ടീഷ് വിഭവങ്ങൾ ലഭിക്കുന്ന ലോകോത്തര റെസ്‌റ്റോറന്റാണ്.
ബീഫ്, മീൻ മുതലായവ ഉപയോഗിച്ച്കൊണ്ടുള്ള വേറിട്ട വിഭവങ്ങൾ ഈ റെസ്റ്റോറന്റിൽ നിന്നും ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago