എ.ഐ ക്യാമറ ഇടപാടിന് പിന്നില്‍ വലിയ അഴിമതി; എസ്.ആര്‍.ഐ.ടിക്ക് പ്രവർത്തി പരിചയമില്ല; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
എ.ഐ ക്യാമറ ഇടപാടിന് പിന്നില്‍ വലിയ അഴിമതി; എസ്.ആര്‍.ഐ.ടിക്ക് പ്രവർത്തി പരിചയമില്ല; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടിന് പിന്നില്‍ വന്‍ തോതിലുള്ള അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രിമാര്‍ക്ക് പോലും കരാര്‍ കമ്പനിയെ കുറിച്ച് വ്യക്തതയില്ലെന്നും എസ്.ആര്‍.ഐ.ടി കമ്പനിക്ക് ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയം ഇല്ലെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ ഫോണിന് പിന്നിലും എസ്.ആര്‍.ഐ.ടി കമ്പനിയാണ്. ഇവയെല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്, കൂടാതെ സര്‍ക്കാര്‍ ടെണ്ടറുകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. . മെയിന്റനന്‍സിന് വേണ്ടി വീണ്ടും ക്യാമറകളുടെ വില മുടക്കുന്നു. ഇതെല്ലാം എല്ലാം അഴിമതി നടത്താന്‍ വേണ്ടിയാണ്. എസ് ആര്‍ ഐ ടി കമ്പനി അധികാര ദലാളാണെന്നും സതീശന്‍ പറഞ്ഞു. കൂടാതെ ക്യാമറകള്‍ക്ക് ടെന്‍ഡര്‍ വിലയുടെ പകുതി പോലും വിപണിയില്‍ വില ഇല്ല. കെല്‍ട്രോണ്‍ ക്യാമറയുടെ ഘടകങ്ങള്‍ വസ്തുക്കള്‍ വാങ്ങി നിര്‍മിക്കുന്നത് എന്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഈ പദ്ധതിയുടെ എല്ലാ ഘട്ടത്തിലും അഴിമതി നടന്നിട്ടുണ്ട്. കരാര്‍ നല്‍കിയത് വഴിവിട്ട രീതിയിലാണ്കെല്‍ട്രോണിന്റെ മറവില്‍ സ്വകാര്യകമ്പനികള്‍ക്ക് കടന്ന് വരാന്‍ വഴി ഒരുക്കുകയാണ്. കൂടാതെ ഊരാളുങ്കലും എസ്.ആ.ര്‍.ഐ ടിയും തമ്മില്‍ ബന്ധമുണ്ട്. എസ് എന്‍ സി ലാവ്‌ലിന്‍ അഴിമതി പോലെയുള്ള അഴിമതിയാണ് എ.ഐ ക്യമാറയിലും നടക്കുന്നത്'. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
236 കോടി രൂപ ചെലവഴിച്ച് 726 കാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്
അതേസമയം, എ.ഐ കാമറ പദ്ധതിയിലെ എല്ലാ നടപടികളും സുതാര്യമെന്ന് കെല്‍ട്രോണ്‍ എം.ഡി നാരായണ മൂര്‍ത്തി പറഞ്ഞിരുന്നു. ചെന്നിത്തലയുടെ ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം പദ്ധതിക്കായി ആദ്യം തന്നെ കണക്കാക്കിയിരുന്ന തുക 235 കോടിയാണെന്നും ചര്‍ച്ചകള്‍ക്ക് ശേഷം അത് 232 കോടിയായി കുറച്ചതായും പറഞ്ഞു. ഇതില്‍ 151 കോടിയാണ് ഉപകരാര്‍ നല്‍കിയതെന്നും അതിന്റെ ഉത്തരവാദിത്തം കെല്‍ട്രോണിനില്ലെന്നും കെല്‍ട്രോണ്‍ എം.ഡി വ്യക്തമാക്കി.
ഒരു കാമറയുടെ വില 35 ലക്ഷം രൂപയാണെന്ന പ്രചാരണവും അദ്ദേഹം തള്ളി. 9.5 ലക്ഷം രൂപയാണ് ഒരു കാമറയുടെ വില. കാമറയ്ക്ക് വേണ്ടി ചിലവാക്കിയത് 74 കോടി രൂപയാണ്. ബാക്കി സിസ്റ്റം മാനേജ്‌മെന്റിന് വേണ്ടി വരുന്ന ചിലവാണ്. സാങ്കോതിക സംവിധാനങ്ങള്‍, സെര്‍വര്‍ റൂം, പലിശ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കുള്ള ചെലവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."