HOME
DETAILS
MAL
സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി
backup
August 21 2016 | 23:08 PM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയ നടപടിയെ എസ്.എന്‍.ഡി.പി. യോഗം സ്വാഗതം ചെയ്യുന്നുവെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പിയുടെ കീഴിലുള്ള കോളജുകളില്‍ ഇത് ആദ്യം നടപ്പാക്കും. പ്രവേശന നിയന്ത്രണം ഏറ്റെടുത്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണം. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കാന്‍ ഈ തീരുമാനം സഹായിക്കും. എന്നാല്‍ ഫീസ് ഏകീകരിക്കണം. പ്രവേശനത്തിനു കോടികള്‍ കോഴവാങ്ങിയവരെ നിയന്ത്രിക്കണം. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശങ്ങള്‍ അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."