HOME
DETAILS

കേരളത്തെക്കാള്‍ സ്വര്‍ണം കടത്തുന്നത് ഗുജറാത്തില്‍; ആരാണ് സ്വര്‍ണംകൊടുത്തുവിടുന്നത്? ആര്‍ക്കുവേണ്ടി? അതെന്താ മോദി പറയാത്തതെന്നും സി.പി.എം

  
backup
April 25 2023 | 14:04 PM

gujarat-exports-more-gold-than-kerala-who-gives-away-the-gold

കേരളത്തെക്കാള്‍ സ്വര്‍ണം കടത്തുന്നത് ഗുജറാത്തില്‍; ആരാണ് സ്വര്‍ണംകൊടുത്തുവിടുന്നത്?

 

തിരുവനന്തപുരം: കേരളത്തെക്കാള്‍ സ്വര്‍ണം കടത്തുന്നത് ഗുജറാത്തിലാണെന്നും ആരാണ് സ്വര്‍ണം കൊടുത്തുവിടുന്നത്? ആര്‍ക്കുവേണ്ടി എന്നീ കാര്യങ്ങള്‍ കണ്ടെത്താത്ത കേന്ദ്ര ഏജന്‍സികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രധാനമന്ത്രി കേരളത്തില്‍ വന്ന് വ്യാജ പ്രചാരണം നാടത്തുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടുന്നത് കേന്ദ്രം വിലക്കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

സാധാരണ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ സംസാരിക്കുന്നത് പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. കേരളത്തില്‍ എപ്പോള്‍ അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞില്ല. വിവര്‍ത്തനം നടത്തിയ മുരളീധരനായിരുന്നു ആവേശം. കേരളത്തില്‍ സ്വര്‍ണം കടത്തിയെന്നാണ് പ്രചാരണം.

പ്രധാനമന്ത്രി വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് നടത്തുന്നത്. കേരളം വികസനത്തില്‍ പിന്നിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ നിതി അയോഗിന്റെ കണക്കനുസരിച്ച് കേരളം എല്ലാ സൂചികകളിലും മുന്നിലാണ്. ഇത് മനസിലാക്കാതെ കേന്ദ്രം സംസ്ഥാന വിഹിതം വെട്ടുകയാണ്. കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടിട്ടും തുടര്‍ നടപടിയില്ല, എയിംസില്ല. ഹൈവേ വികസനം പിണറായി സര്‍ക്കാര്‍ വന്ന ശേഷം നടന്നതാണ്. ദേശീയ പാതയ്ക്കായി ഭൂമിയേറ്റടുക്കുന്നതിന് പണം നല്‍കേണ്ടി വരുന്ന ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് നടത്തുന്നത്. കേരളം വികസനത്തില്‍ പിന്നിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ നിതി അയോഗിന്റെ കണക്കനുസരിച്ച് കേരളം എല്ലാ സൂചികകളിലും മുന്നിലാണ്. ഇത് മനസിലാക്കാതെ കേന്ദ്രം സംസ്ഥാന വിഹിതം വെട്ടുകയാണ്. കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടിട്ടും തുടര്‍ നടപടിയില്ല, എയിംസില്ല. ഹൈവേ വികസനം പിണറായി സര്‍ക്കാര്‍ വന്ന ശേഷം നടന്നതാണ്. ദേശീയ പാതയ്ക്കായി ഭൂമിയേറ്റടുക്കുന്നതിന് പണം നല്‍കേണ്ടി വരുന്ന ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിക്ക് തെരുവില്‍ നടക്കാന്‍ കഴിയുന്നത് കേരളമായത് കൊണ്ടാണ്. ഇവിടുത്തെ മതനിരപേക്ഷ മനസ് കൊണ്ടാണ്. യു.പിയില്‍ ഇങ്ങനെ നടക്കാന്‍ കഴിയോ? എം.വി ഗോവിന്ദന്‍ ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  8 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  8 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago