HOME
DETAILS
MAL
സ്റ്റാലിനും നേതാക്കള്‍ക്കുമെതിരേ കേസ്
backup
August 22 2016 | 00:08 AM
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനും നേതാക്കള്‍ക്കുമെതിരേ കേസ്. നിയമസഭയില്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് സ്റ്റാലിനടക്കം മുഴുവന്‍ ഡി.എം.കെ എം.എല്‍.എ മാരെയും സ്പീക്കര്‍ സഭയില്‍ നിന്ന് ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സഭയുടെ പുറത്ത് അനുമതിയില്ലാതെ യോഗം ചേര്‍ന്നതിനെതിരേ കേസെടുത്തത്. ഈ മാസം 17നായിരുന്നു മുഴുവന്‍ ഡി.എം.കെ എം.എല്‍.എമാരേയും സ്പീക്കര്‍ നിയമസഭയില്‍ നിന്നു പുറത്താക്കിയത്. എന്നാല്‍ പിറ്റേന്നും അടുത്ത ദിവസവും എം.എല്‍.എമാര്‍ സഭയിലെ സ്റ്റാലിന്റെ ഓഫിസിലേക്ക് അനുവാദമില്ലാതെ കടക്കാന്‍ ശ്രമിച്ചു. ഇതാണ് കേസെടുക്കാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."