ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ ഇലക്ട്രിക്ക് കാറിന്റെ വില പുറത്ത്; വിപണി പിടിക്കാന്‍ ചൈനീസ് കാര്‍ കമ്പനി
Comet Ev Price Are Announced In Indian Market
ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ ഇലക്ട്രിക്ക് കാറിന്റെ വില പുറത്ത്; വിപണി പിടിക്കാന്‍ ചൈനീസ് കാര്‍ കമ്പനി
ചൈനീസ് കാര്‍ നിര്‍മാതാക്കളായ എം.ജി മോട്ടേഴ്‌സ് തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക്ക് കാറായ കോമറ്റ് ഇ.വിയുടെ ഇന്ത്യന്‍ വിപണിയിലെ വില പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 7.98 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ അടിസ്ഥാന വില. വിവിധ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളിലാണ് കോമറ്റ് ഇ.വി ഇന്ത്യന്‍ വിപണിയിലെത്തുന്നത്.
ഇതോടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് വാഹനമെന്ന ഖ്യാതി കോമറ്റ് ഇ.വി സ്വന്തമാക്കി.കൂടാതെ ഈ വാഹനം പുറത്തിറങ്ങുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിപ്പം കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ എന്ന പേരും കോമറ്റ് ഇ.വിയുടെ പേരിലാകും.ഏപ്രില്‍ 19ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയ കോമറ്റ് ഇ.വിയുടെ ബുക്കിങ് മെയ് 15നാണ് ആരംഭിക്കുന്നത്. വാഹനത്തിന്റെ ഡെലിവറിയും ഉടനെ തന്നെയുണ്ടാകും. തിരഞ്ഞെടുത്ത ചില കേന്ദ്രങ്ങളില്‍ ടെസ്റ്റ് ഡ്രൈവിനും വാഹനം ലഭ്യമാണ്.
പ്രധാനമായും നഗരപ്രദേശങ്ങളില്‍ യാത്ര ചെയ്യുക എന്നത് ലക്ഷ്യമിട്ടാണ് കമ്പനി ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഒരു മാസം 1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു ഉപയോക്താവിന് യാത്ര ചെലവിനായി വെറും 519 രൂപ മാത്രമേ മുടക്കേണ്ടി വരുകയുളളൂവെന്നും എം.ജി മോട്ടേഴ്‌സ് അറിയിച്ചിട്ടുണ്ട്.
2974 എംഎം നീളവും 1505 എംഎം വീതിയും 1640 എംഎം ഉയരവും 2010 എംഎം വീല്‍ബേസുമുള്ള വാഹനത്തിന് നാല് യാത്രക്കാരെ ഉള്‍കൊള്ളാനുള്ള ശേഷിയുണ്ട്. മൂന്ന് ഡോറുള്ള ഈ കാറിന്റെ എയര്‍കോണ്‍, ബാറ്ററി, തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവ ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥക്ക് അനുസരിച്ചാണ് രൂപം കൊടുത്തിട്ടുള്ളത്.
വളരെ ചെറിയ വാഹനമായ കോമറ്റിന് ടാറ്റ നാനോ, മാരുതി സുസുക്കി ഓള്‍ട്ടോ എന്നിവയേക്കാള്‍ നീളം കുറവാണ്.എല്‍ഇഡി ഹെഡ്‌ലാംപും ഡിആര്‍എല്ലും എല്‍ഇഡി ടെയില്‍ ലാംപുമുള്ള വാഹനത്തിന് മുന്നിലാണ് എല്‍.ഇ.ഡി സ്ട്രിപ്പ്. 10.25 ഇഞ്ച്ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ടോണ്‍ ഇന്റീരിയര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ,കണക്റ്റഡ് കാര്‍ ടെക്ക്,ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയടങ്ങിയ ഈ കാര്‍ അപ്പിള്‍ ഗ്രീന്‍ വിത്ത് ബ്ലാക് റൂഫ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്, കാന്‍ഡി വൈറ്റ്, കാന്‍ഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
17.3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന വാഹനത്തിന് ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 3.3 സം എസി ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്ന ഈ വാഹനം 7 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
മുന്നില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇഎസ്ഇ, ടയര്‍പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ഐ.എ.എസ് ഓഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവ ഈ വാഹനത്തിനുളള സുരക്ഷാ സംവിധാനങ്ങളാണ്.
Content Highlights: Comet Ev Price Are Announced In Indian Market
ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ ഇലക്ട്രിക്ക് കാറിന്റെ വില പുറത്ത്; വിപണി പിടിക്കാന്‍ ചൈനീസ് കാര്‍ കമ്പനി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."