ബംഗാളിൽ നിരോധനാജ്ഞ; ഇന്റർനെറ്റ് വിലക്ക്
കൊൽക്കത്ത
പ്രവാചകനിന്ദയ്ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ സംഘർഷം ഉടലെടുത്ത ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ഈ മാസം 14 വരെ ഇന്റർനെറ്റ് നിരോധിച്ചു.
നേരത്തെ ഹൗറയിലെ സംഘർഷത്തിനുപിന്നാലെ ജൂൺ 15 വരെ നിരോധനാജ്ഞ നീട്ടിയിരുന്നു. മുർഷിദാബാദ് ജില്ലയിലെ ബെൽഡാങ്ക, രജിനഗർ, ശക്തിപൂർ പൊലിസ് സ്റ്റേഷൻ പരിധികളിലാണ് ഇന്റർനെറ്റ് നിരോധനം. നേരത്തെ ഹൗറയിലും ജൂൺ 13 വരെ ഇന്റർനെറ്റ് നിരോധിച്ചിരുന്നു. ഹൗറ, ദോംജൂർ, പഞ്ച്‌ല എന്നിവിടങ്ങളിൽ ജൂൺ 15 വരെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാചകനിന്ദ പ്രതിഷേധത്തിന് ശേഷം സംഘർഷം ഉടലെടുത്ത ഇവിടങ്ങളിൽ പൊലിസിന് നേരെ കല്ലേറുണ്ടായിരുന്നു. പൊലിസ് വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇന്നലെയും ഹൗറ ജില്ലയിലെ പഞ്ച്‌ല ബസാർ പ്രദേശത്ത് അക്രമസംഭവങ്ങളുണ്ടായി. പൊലിസിനു നേരെ കല്ലേറുണ്ടായി.
ചില പൊലിസുകാർക്ക് പരുക്കേറ്റു. ബി.ജെ.പി ഓഫിസും പ്രക്ഷോഭകർ തകർത്തു.
പ്രതിഷേധക്കാർ ട്രെയിൻ ഉപരോധിച്ചതോടെ റെയിൽ ഗതാഗതവും തടസപ്പെട്ടു. ഹൗറ- ഖൊരഗ്പൂർ സെക്ഷനിലെ ചെങ്കെയ്ൽ, ഫുലെസ്‌വാർ, ശാന്ത്രാഗച്ചി സ്റ്റേഷനുകളിലാണ് ട്രെയിൻ തടഞ്ഞത്. ഉച്ചയ്ക്ക് 1.22 മുതൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടതായി തെക്കുകിഴക്കൻ റെയിൽവേ അറിയിച്ചു. നാലു ട്രെയിനുകൾ റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."