HOME
DETAILS
MAL
ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ മുഖത്തടിച്ച് യുവാവ്
backup
June 08 2021 | 20:06 PM
പാരിസ്: ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുനീങ്ങുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മുഖത്തടിയേറ്റു.
തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ തള്ളിവീഴ്ത്തുന്നതും മാക്രോണിനെ രക്ഷപ്പെടുത്തുന്നതുമായ സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ഡ്രോം മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വിദ്യാര്‍ഥികളുള്‍പ്പെടെ തന്നെ കാണാനെത്തിയവരുമായി കൊവിഡിനു ശേഷമുള്ള വിശേഷങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് പ്രസിഡന്റിന് അപ്രതീക്ഷിതമായി അടികിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."