ഗവര്‍ണര്‍ ഒപ്പിട്ടു; കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന് മോചനം
തിരുവനന്തപുരം: കല്ലുവാതുക്കല്‍ വിഷമദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍ ഉള്‍പ്പെടെയുള്ള 33 തടവുകാരെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. മദ്യദുരന്തക്കേസില്‍ 22 വര്‍ഷമാണ് മണിച്ചന്‍ ജയിലില്‍ കഴിഞ്ഞത്.
നേരത്തെ തടവുകാരെ മോചിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. 64 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന് ശേഷം 33 ആക്കി ചുരുക്കിയതില്‍ വിശദീകരണം ചോദിച്ചായിരുന്നു ഗവര്‍ണര്‍ ഫയല്‍ മടക്കിയത്.
20 വര്‍ഷം തടവ് പിന്നിട്ടവരേയും പ്രായാധിക്യം ഉള്ളവരേയും രോഗികളേയുമാണ് പരിഗണിച്ചത്.
31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് മണിച്ചന്‍. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം ഉണ്ടായത്. 31 പേര്‍ മരിച്ചു , ആറ് പേര്‍ക്ക് കാഴ്ച പോയി, 150 പേര്‍ ചികിത്സ തേടി. മണിച്ചന്‍ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തത്തിന് വീര്യം കൂട്ടാന്‍ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."