ജയിലില്‍ മികച്ച കര്‍ഷകന്‍, ശാന്തപ്രകൃതക്കാരന്‍; 22 വര്‍ഷത്തിന് ശേഷം മണിച്ചന്‍ പുറത്തിറങ്ങുമ്പോള്‍..
തിരുവനന്തപുരം: 2000 ഒക്ടോബര്‍ 21 നായിരുന്നു നാടിനെ നടുക്കിയ കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം. കൊല്ലം കല്ലുവാതുക്കലില്‍ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പലരും കുഴഞ്ഞു വീഴുകയും ചെയ്തു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു.
ഈ ദുരന്തത്തില്‍ 31 പേര്‍ മരിക്കുകയും ചിലര്‍ക്ക് കാഴ്ച നഷ്ടമാവുകയും ചെയ്തു ഇതിനെത്തുടര്‍ന്ന് വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലിസ് പിടിയിലായി. വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാന്‍ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ല്‍ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കി. മണിച്ചന്റെ സഹോദരന്മാര്‍ക്ക് ശിക്ഷയിളവ് നല്‍കി മോചിപ്പിച്ചിരുന്നു.
മണിച്ചന്‍, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍, എന്നിവര്‍ പ്രതികളായിരുന്നു. ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കവേ കരള്‍ വീക്കം മൂലം മരണമടഞ്ഞു. സുരേഷ് കുമാര്‍, മനോഹരന്‍ എന്നിവരും പ്രതികളാണ്. നാല്‍പ്പത്തൊന്നാം പ്രതിയായ സോമന്റെ ശിക്ഷ പിന്നീട് ഇളവുചെയ്തിരുന്നു.
മണിച്ചന് 302ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ച നഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷം കലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും ആണ് ശിക്ഷയായി വിധിച്ചിരുന്നത്. ശിക്ഷ ഒരേ കാലത്ത് അനുഭവിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
ജീവപര്യന്തം ജീവിതാവസാനം വരെയാണെന്ന് വിചാരണ ചെയ്ത കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട് എന്നത് മണിച്ചന്റെ മോചനകാര്യത്തില്‍ നിര്‍ണായകമാണ്. ശിക്ഷയില്‍ ഇളവ് തേടി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മറ്റ് ചില പ്രതികളുടെ ശിക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്തി എന്നല്ലാതെ മണിച്ചന്റെ ശിക്ഷ ഇളവ് ചെയ്തിരുന്നില്ല. പൂജപ്പുര സെന്‍ട്രന്‍ ജയിലിലായിരുന്നു മണിച്ചന്‍ ആദ്യം കഴിഞ്ഞിരുന്നത്. ജയിലിനുള്ളില്‍ ശാന്ത പ്രകൃതക്കാരനായതിനാലും മറ്റ് പ്രശ്നങ്ങളുണ്ടാകാത്തതിനാലും നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്ക് പിന്നീട് മണിച്ചനെ മാറ്റുകയായിരുന്നു. ജയിലില്‍ മികച്ച കര്‍ഷകനായാണ് മണിച്ചന്‍ അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."