HOME
DETAILS

യു.പിയിലേത് ക്രൂരതവത്കരിക്കപ്പെടുന്ന ജനാധിപത്യം

  
backup
June 14 2022 | 02:06 AM

up-poltics-2022-editorial


ഫാസിസത്തിന്റെ സ്വസ്തിക ചിഹ്നത്തിനു ബദലായി ഇന്ത്യൻ ഫാസിസം കണ്ടെത്തിയ ചിഹ്നമാണ് ബുൾഡോസർ. നിയമത്തെയും കോടതിയെയും വെല്ലുവിളിച്ച് 2020ൽ യു.പി മുഖ്യമന്ത്രി ആദിത്യനാഥ് നടപ്പിൽവരുത്തിയ പിടിച്ചടക്കൽ ക്രൂരതയുടെ ആവർത്തനമാണ് കഴിഞ്ഞ ദിവസം വീണ്ടും യു.പിയിൽ നടമാടിയത്. സി.എ.എ സമരത്തിൽ പങ്കെടുത്തു എന്നാക്ഷേപിച്ച് നൂറുകണക്കിനു മുസ്‌ലിംകളുടെ വീടാണ് പൊലിസ് അകമ്പടിയോടെ ബുൾഡോസർ ഉപയോഗിച്ച് 2020ൽ തകർത്തത്. ആദിത്യനാഥ് സർക്കാർ പാസാക്കിയ നിയമവിരുദ്ധ നിയമത്തിന്റെ പിൻബലത്തിലായിരുന്നു ഈ തച്ചുടക്കൽ. ഏതൊരു സാഹചര്യത്തിലും മറ്റുള്ളവരുടെ സ്ഥാപനങ്ങളോ വീടുകളോ തകർക്കാൻ സർക്കാരിന് മാത്രമല്ല ആർക്കും അവകാശമില്ല. കുറ്റം തെളിഞ്ഞാൽ മാത്രമേ നഷ്ടപരിഹാരം ഈടാക്കാൻ പാടുള്ളൂ എന്ന സുപ്രിംകോടതി വിധി കാറ്റിൽപറത്തിയാണ്, കുറ്റം ആരോപിക്കുന്നതിലൂടെ മുസ്‌ലിംകളുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് പൊലിസ് അകമ്പടിയോടെ തകർത്തുകൊണ്ടിരിക്കുന്നത്. യു.പിയിൽനിന്നു ലഭിക്കുന്ന ഊർജംകൊണ്ടാണ് മധ്യപ്രദേശിലും ഡൽഹിയിലും സർക്കാരുകൾ മുസ്‌ലിം വീടുകളും കുടിലുകളും തകർത്തത്.


മധ്യപ്രദേശിലെ ഖാർഗോണിൽ കുറ്റം ആരോപിക്കപ്പെട്ടവരുടെ 45 കെട്ടിടങ്ങളാണ് സംഘ്പരിവാർ സർക്കാർ നിയമവും നീതിയും നടപ്പാകുന്നതിനു മുമ്പ് തച്ചുതകർത്തത്. ഒരു മാസം മുമ്പ് ഡൽഹി ജഹാംഗീർപുരിയിലും ഇതേ ക്രൂരത മുസ്‌ലിംകളുടെ കുടിലുകൾക്കുമേൽ ആവർത്തിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും നിലവിളിയോടെ ബുൾഡോസറിന്റെ നീരാളിക്കൈകൾ തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് ഉൾപ്പെടെയുള്ളവർ, പൊളിക്കലിന്നെതിരെ സുപ്രിംകോടതിയെ സമീപിച്ച് ചീഫ് ജസ്റ്റിസ് എൻ.വി രമണയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും വിധിപ്പകർപ്പ് കിട്ടിയില്ലെന്നു പറഞ്ഞ് മുസ്‌ലിംകളുടെ കുടിലുകൾ തകർത്തുകൊണ്ടിരുന്നു, ഡൽഹി മുനിസിപ്പൽ ഭരണകൂടം. ഭരണഘടനയും സുപ്രിംകോടതി വിധികളും മനുഷ്യാവകാശ ചട്ടങ്ങളും തങ്ങൾക്ക് പുല്ലാണെന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് സംഘ്പരിവാർ ഭരണകൂടങ്ങൾ രാജ്യമൊട്ടാകെ ബുൾഡോസർ ഉപയോഗിച്ച് മുസ്‌ലിംകളുടെ സ്ഥാപനങ്ങളും കുടിലുകളും വീടുകളും നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
മുസ്‌ലിംകൾക്കു വേണ്ടി ശബ്ദിക്കാനോ നീതി നിഷേധിക്കപ്പെടുന്നതിനെതിരേ പ്രതികരിക്കാനോ രാജ്യത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാർട്ടിയെന്ന് അവകാശപ്പെടുന്നവരോ മറ്റ് പാർട്ടികളോ തയാറാകുന്നില്ലെന്നതാണ് നടുക്കമുണ്ടാക്കുന്നത്. പ്രവാചകനിന്ദ നടത്തിയവർ സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുകയും അവരെ അറസ്റ്റ് ചെയ്യണമെന്ന മുസ്‌ലിംകളുടെ ആവശ്യത്തിനു നേരെ കണ്ണടക്കുകയും ചെയ്ത ഭരണാധികാരികൾ, പ്രവാചകനിന്ദക്കെതിരേ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയവരെ വെടിവച്ചു കൊല്ലുകയും ശേഷിക്കുന്നവരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ വച്ച് തകർക്കുകയും ചെയ്യുന്നു. അതാണ് കഴിഞ്ഞ ദിവസം യു.പിയിൽ കണ്ടത്. പഴയ കേസിലാണ് പൊളിക്കുന്നതെന്ന വാദത്തിൽ ഒരു ന്യായവും മര്യാദയുമില്ല. ഇസ്റാഈൽ ഭരണകൂടം ഫലസ്തീനികൾക്കു നേരെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക് തുല്യമാണ് ആദിത്യനാഥ് യു.പിയിൽ മുസ്‌ലിംകൾക്കു നേരെ നടത്തുന്ന കൈയേറ്റങ്ങൾ.


പ്രവാചകനിന്ദക്കെതിരെ പ്രതിഷേധം നടത്തിയതിന്റെ പേരിൽ യു.പി പൊലിസ് അറസ്റ്റ് ചെയ്തത് 306 പേരെയാണ്. അറസ്റ്റിലായവരെ ക്രൂരമായി തല്ലിച്ചതക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലരും കരുതൽ തടങ്കലിലാണ്. വാറൻഡില്ലാതെയാണ് അന്യായമായ തടങ്കൽ നടപ്പാക്കുന്നത്. മുസ്‌ലിം വീടുകളിലുള്ളവരെ ബലമായി ഒഴിപ്പിക്കുകയും ശേഷം അത് തകർത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. സാമ്പത്തികമായും സാമൂഹികമായും തകർക്കാനും ഒറ്റപ്പെടുത്താനും ഏതൊരു സന്ദർഭത്തെയും ഉപയോഗപ്പെടുത്തുക എന്ന ഹിഡൻ അജൻഡയുടെ പുറത്താണ് ഈ ക്രൂരത സംഘ്പരിവാർ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.


മുസ്‌ലിം വീടുകൾ പൊളിക്കൽ തുടരുമെന്നാണ് ആദിത്യനാഥ് ഇന്നലെയും പറഞ്ഞിരിക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങൾ മുഴുക്കെയും, പാകിസ്താനും മലേഷ്യയും അവരുടെ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി പ്രവാചകനിന്ദ നടത്തിയവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിട്ടും അത് സർക്കാരല്ല ബി.ജെ.പിയാണെന്ന് പറഞ്ഞൊഴിയുകയല്ലാതെ ഇതുവരെ നടപടികൾ ഉണ്ടായില്ല. പതിനൊന്ന് ഇസ് ലാമിക രാജ്യങ്ങളിൽ സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഉയർന്നതും സർക്കാരിനെ ആശങ്കപ്പെടുത്തുന്നില്ല എന്നാണ് നടപടികൾ എടുക്കാത്തതിൽ നിന്ന് വ്യക്തമാകുന്നത്.


ഇന്ത്യൻ ശിക്ഷാനിയമം 295 എ വകുപ്പ് പ്രകാരം 'രാജ്യത്തെ ഏതെങ്കിലും പൗരസമൂഹത്തിന്റെ മതവികാരങ്ങളെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാണ്. എഴുതപ്പെടുകയോ പറയപ്പെടുകയോ ചെയ്യുന്ന വാക്കുകൾ കൊണ്ടോ ചിഹ്നങ്ങൾ കൊണ്ടോ ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ അപമാനിക്കുകയോ അതിനുള്ള ശ്രമം നടത്തുകയോ ചെയ്യുന്നവർക്കെതിരേ പൊലിസ് ശിക്ഷാനടപടി സ്വീകരിക്കേണ്ടതാണ് . എന്നാൽ ഇന്ത്യയിൽ പ്രവാചകനിന്ദ നടത്തിയവർ എല്ലാവിധ സ്വാതന്ത്ര്യവും ആസ്വദിച്ചു കഴിയുമ്പോഴും ശിക്ഷാനടപടികളൊന്നും ഉണ്ടാകുന്നില്ല. പ്രവാചകനിന്ദ നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടവരെ അറസ്റ്റ് ചെയ്തു മർദനങ്ങൾക്കിരയാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ നാളെയും ഇത് തുടരുമായിരിക്കും. എന്നാൽ മറ്റൊരു വസ്തുതയുണ്ട്; മതനിരപേക്ഷ രാഷ്ട്രീയം പറയുന്ന പാർട്ടികൾ തുടരുന്ന മൗനം, അക്രമികളായ ഭരണാധികാരികൾ നടത്തുന്ന ക്രൂതകളേക്കാൾ ഭീകരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  7 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  7 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  7 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  7 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  7 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  7 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  7 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  7 days ago