HOME
DETAILS

പൊതുവിദ്യാഭ്യാസ മേഖല മുന്നോട്ട്

  
backup
June 16 2022 | 05:06 AM

845623459623-2

വി. ശിവൻകുട്ടി


എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടാനാകാത്തവർ ഇനിയും ശ്രമിക്കണം. പരിശ്രമശാലികൾക്ക് വിജയം നേടാനാകും. ജീവിത വിജയമാണ് വലുത്. പരീക്ഷയും മൂല്യനിർണയവും കൃത്യസമയത്ത് നടത്താൻ പിന്തുണ നൽകിയ ഏവർക്കും അഭിനന്ദനങ്ങൾ.
കൊവിഡ് മഹാമാരി മൂലം സംസ്ഥാനത്ത് സ്‌കൂളുകളിൽ പൂർണതോതിലുള്ള നേരിട്ടുള്ള അധ്യയനം നടത്തുവാൻ സാധിച്ചിരുന്നില്ല. എന്നാൽ 2021 ജൂൺ ഒന്നു മുതൽ തന്നെ ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകളും 2021 നവംബർ ഒന്നു മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനവും ആരംഭിച്ചിരുന്നു. എങ്കിലും സ്‌കൂളുകളിൽ പൂർണതോതിൽ നേരിട്ടുള്ള അധ്യയനം നടത്തുവാൻ സാധിച്ചിരുന്നില്ല എന്ന വസ്തുത പരിഗണിച്ച് പാഠഭാഗങ്ങളുടെ ആപേക്ഷിക പ്രാധാന്യത്തിൽ ഊന്നൽ നൽകി പുനഃക്രമീകരിച്ച ഫോക്കസ് ഏര്യാരീതി അവലംബിച്ച് ഫോക്കസ് ഏരിയയിൽ നിന്നും 70% ചോദ്യങ്ങളും പുറത്തുനിന്നും 30% ചോദ്യങ്ങളും ഉൾപ്പെടുത്തി എസ്.എസ്.എൽ.സി ചോദ്യപ്പേപ്പറിന്റെ ഘടനയിൽ മാറ്റംവരുത്തുകയുണ്ടായി. കൊവിഡ് വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ 2021ൽ ഒഴിവാക്കിയ ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഈവർഷം പുനഃസ്ഥാപിക്കാനുമായി.


മധ്യവേനലവധി കഴിഞ്ഞ് നമ്മുടെ സ്‌കൂളുകൾ തുറന്നിരിക്കുകയാണ്. അസാധാരണമായ രണ്ട് അധ്യയന വർഷങ്ങളാണ് നാം പിന്നിട്ടത്. അനിശ്ചിതത്വത്തിന്റെ നാളുകളിൽ നിന്ന് പൂർണമായും മുക്തി നേടിയിട്ടില്ലെങ്കിലും കരുതലോടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടരുന്നു. ഈ അധ്യയനവർഷം മുതൽ പൂർണതോതിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
പൊതുവിദ്യാലയങ്ങൾ പല തലങ്ങളിൽ രാജ്യത്തിന് മാതൃകയാണ്. അതിൽ സുപ്രധാനം പൊതുസമൂഹത്തിന്റെ ഇടപെടലാണ്. വിദ്യാലയങ്ങൾ നാടിന്റെ പൊതുസ്വത്തായാണ് കണക്കാക്കപ്പെടുന്നത്. വിദ്യാർഥികളുടെ സുഗമവും ഗുണാത്മകവുമായ പഠനത്തിനായി നമ്മുടെ പള്ളിക്കൂടങ്ങളും വിദ്യാഭ്യാസവകുപ്പും അതിലെ അക്കാദമിക ഘടകങ്ങളും സജ്ജമായിക്കഴിഞ്ഞു.
സ്‌കൂളിൻ്റെ പ്രവർത്തനത്തെ സംബന്ധിച്ച നയരൂപവൽകരണപ്രക്രിയയിൽ പൊതുജനങ്ങളുടെ ഇടപെടലിനു വലിയ സാധ്യതകളാണുള്ളത്. പൊതുജനസമ്മതിയോടെയുള്ള സ്‌കൂളുകളുടെ പ്രവർത്തനം കാര്യക്ഷമവും ക്രിയാത്മകവുമാണെന്നതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. ഇത്തരം പൊതുജനസഹകരണം ഉണ്ടാകുന്നതിനു കാരണമായത് വിദ്യാഭ്യാസരംഗത്തു നാം നടപ്പാക്കിയതും അനുവർത്തിച്ചതുമായ അക്കാദമികനയങ്ങളായിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വഴിയും മറ്റും നേടിയ ഗുണവും മികവും വരുംവർഷങ്ങളിലും നിലനിർത്തി മെച്ചപ്പെടുത്തേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളുടെ ഗുണമികവിൽ ആശങ്കകളില്ലാതായിട്ടുണ്ട്. ശിശുകേന്ദ്രീകൃതവും ശിശുസൗഹൃദപരവുമായ പഠനാന്തരീക്ഷം സ്‌കൂളുകളിൽ നിലവിൽ വന്നപ്പോൾ വലിയ ജനവിശ്വാസ്യത ആർജിക്കാനായി. ഓരോവർഷവും പൊതുവിദ്യാലയങ്ങളിൽ വർധിച്ചുവരുന്ന കുട്ടികളുടെ എണ്ണം ഇതിനു തെളിവാണ്. ഈ വർഷവും അതു തുടരുകയാണെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
സ്‌കൂളുകളിലെ കുട്ടികൾക്ക് മതിയായ സുരക്ഷയും അക്കാദമിക മുന്നേറ്റവും ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിൻ്റെ പ്രഥമലക്ഷ്യം. ഓരോ കുട്ടിയെയും ഒറ്റയായെടുത്തുകൊണ്ടുള്ള പഠനസമ്പ്രദായത്തിലേക്കാണു നാം പോകുന്നത്. സിലബസ് അധിഷ്ഠിത പാഠപുസ്തക പഠനത്തോടൊപ്പം കുട്ടിയുടെ നൈസർഗികവും വാസനാപരവും ഭാവനാപരവും കായികവുമായ എല്ലാ വികാസങ്ങളെയും പഠനമെന്ന സങ്കൽപത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.


വിവിധ ഘട്ടങ്ങളിലെ മാനസികവും ശാരീരികവുമായ വളർച്ചാവ്യതിയാനങ്ങളും അവഗണിക്കാവതല്ല. കുട്ടിയുടെ ഒരു സമ്പൂർണ പഠനകേന്ദ്രമാണ് സ്‌കൂൾ. കുട്ടിയുടെ സാമൂഹികവും വൈയക്തികവുമായ എല്ലാ ഘടകങ്ങളും തിരിച്ചറിയപ്പെടുകയും വിലയിരുത്തപ്പെടുകയും അപാകതകളുണ്ടെങ്കിൽ പരിഹരിക്കപ്പെടുകയും വേണം. ഇത്തരം ഇടപെടൽ വിദ്യാഭ്യാസവകുപ്പുതലത്തിൽനിന്നു മാത്രം നിർവഹിക്കപ്പെടുക സാധ്യമല്ല. അതിനാൽ സ്‌കൂൾപ്രവർത്തനങ്ങളിൽ നേരത്തേ സൂചിപ്പിച്ച ജനപങ്കാളിത്തമെന്നതുപോലെ വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണം ആവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹികനീതി വകുപ്പ്, മോട്ടോർ വാഹനവകുപ്പ്, പൊലിസ് തുടങ്ങിയ സ്‌കൂളുകളുമായി ബന്ധപ്പെടാവുന്ന വിഭാഗങ്ങളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

(പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago