HOME
DETAILS
MAL
പ്രക്ഷോഭം ശക്തമാക്കാന്‍ യു.ഡി.എഫ് തീരുമാനം; ലോക കേരള സഭയില്‍ നേതാക്കള്‍ പങ്കെടുക്കില്ല
backup
June 16 2022 | 12:06 PM
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ സമരം തുടരുന്നതിനാല്‍ ലോക കേരള സഭയില്‍ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കില്ല.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. സ്വര്‍ണക്കടത്ത് കേസില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം. ജില്ലകളില്‍ സമരം ശക്തമാക്കും.
നിയമസഭയിലും സ്വപ്നയുടെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. സ്വപ്നയുടെ ആരോപണങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."