അഗ്‌നിപഥ്; പ്രതിഷേധം കനക്കുന്നു
ന്യുഡല്‍ഹി: സായുധസേനകളിലെ ഹ്രസ്വകാല നിയമനത്തിനായുള്ള അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം. ബിഹാറില്‍ മൂന്ന് ട്രെയിനുകള്‍ക്ക് തീയിട്ടു. ബി.ജെ.പി എം.എല്‍.എയുടെ വാഹനം തകര്‍ത്തു. ബി.ജെ.പി ഓഫീസ് കത്തിച്ചു.
കേരളത്തില്‍ നിന്നുള്ള നിസാമുദ്ദീന്‍ എക്‌സ്പ്രസിനുനേരെ കല്ലേറുണ്ടായി. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സേനയിലെ തൊഴില്‍ അവസരങ്ങള്‍ മൂന്ന് മടങ്ങാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
പദ്ധതിക്കെതിരെ ബിഹാറിന്റെ വിവിധ ഇടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ പ്രതിഷേധം രണ്ടാം ദിവസത്തേയ്ക്ക് കടന്നപ്പോള്‍ അതിശക്തമായി. രാജസ്ഥാന്‍, ഹരിയാന, ജമ്മു,ഡല്‍ഹി എന്നിവിടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ തെരുവിലിറങ്ങി. റോഡുകളും റെയില്‍വേപ്പാളങ്ങളും ഉപരോധിച്ചു.
പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. പ്രതിഷേധം മൂലം 22 ട്രെയിനുകള്‍ റദ്ദാക്കി. 5 ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. ബിഹാര്‍ നവാഡയില്‍ ബിജെപി എംഎല്‍എ അരുണ ദേവിയുടെ വാഹനം പ്രതിഷേധക്കാര്‍ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."