സര്‍ക്കാര്‍ വിരോധ പോസ്റ്റ്; പു.ക.സയുടെ ചടങ്ങില്‍ നിന്ന് നടന്‍ ഹരീഷ് പേരടിയെ വെട്ടി, ശാന്താ നിന്നെയോര്‍ക്കാന്‍ ഒരു സംഘടനയുടെയും സൗജന്യം ആവശ്യമില്ലെന്ന് പേരടിയുടെ കുറിപ്പ്
കോഴിക്കോട്: സര്‍ക്കാരിനെതിരായി സോഷ്യല്‍ മീഡിയയില്‍ നിരന്തരം പ്രതികരിച്ചതിന്റെ പേരില്‍ നടന്‍ ഹരീഷ് പേരടിക്ക് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പരിപാടിയില്‍ വിലക്ക്. കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ശാന്തനോര്‍മ എന്ന എ. ശാന്തകുമാറിന്റെ അനുസ്മരണ പരിപാടിയില്‍ നിന്നാണ് ഹരീഷ് പേരടിയെ വെട്ടിയത്.
ഇന്ന് നടക്കേണ്ടിയിരുന്ന ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു അദ്ദേഹം. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടില്‍ നിന്ന് പുറപ്പെട്ട ശേഷമായിരുന്നു സംഘാടകര്‍ വരേണ്ടതില്ലെന്നറയിച്ചത്.
ഇക്കാര്യം ഫേസ് ബുക്കിലാണദ്ദേഹം കുറിച്ചത്. നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും. അതുകൊണ്ട് ഞാന്‍ മാറിനിന്നു ...ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല... ഇതാണ് സത്യം...പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവശ്യമില്ലല്ലോ.. എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
ശാന്താ ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു.ക.സയുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി. ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു...
ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പാതി വഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളില്‍ ...
നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും..അതുകൊണ്ട് ഞാന്‍ മാറിനിന്നു ...ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല... ഇതാണ് സത്യം...പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ...
'ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം'നാടകം-പെരുംകൊല്ലന്‍..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."