HOME
DETAILS

ഗുജറാത്തിലെ ഹിന്ദുത്വമുഖമായിരുന്ന മോച്ചി ഇപ്പോള്‍ ദലിത്- മുസ്‌ലിം ഐക്യനീക്കങ്ങളില്‍

  
backup
August 22 2016 | 18:08 PM

%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%ae%e0%b5%81

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയുടെ അക്രമാസക്ത ഹിന്ദുത്വയുടെ മുഖമായിരുന്ന ദലിത് യുവാവ് അശോക് മോച്ചി ഇപ്പോള്‍ ആളാകെമാറി. സംസ്ഥാനത്തെ ദലിത് പ്രക്ഷോഭത്തിനൊപ്പം നില്‍ക്കുന്ന മോച്ചി, ഇപ്പോള്‍ ദലിത്- മുസ്‌ലിം ഐക്യത്തിനു വേണ്ടിയുള്ള തീവ്ര ശ്രമത്തിലാണ്. ചത്തപശുവിന്റെ തൊലിയിരുഞ്ഞെന്നാരോപിച്ച് ദലിത് യുവാക്കളെ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട 'ദലിത് അസ്മിത യാത്ര'യില്‍ മോച്ചിയും പങ്കെടുത്തിരുന്നു.

ഈ മാസം അഞ്ചിനു തുടങ്ങി സ്വതന്ത്ര്യദിനത്തില്‍ ഉനയില്‍ അവസാനിച്ച യാത്രയില്‍ തനിക്കൊപ്പം ചെരുപ്പുകുത്തുകയും കൂടെ താമസിക്കുന്ന റിക്ഷവണ്ടിക്കാരുമായ മുസ്‌ലിംകളടക്കുള്ള സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോച്ചി പങ്കെടുത്തത്. ദലിത്- മുസ്‌ലിം ഐക്യം കാലട്ടത്തിന്റെ ആവശ്യമാണെന്ന് മോച്ചി പറയുന്നു. എവിടെയും അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും ദരിദ്രരുമാണ് ദലിതുകളും മുസ്‌ലിംകളും. ഇഷ്ടമുള്ളത് ധരിച്ചും ഭക്ഷിച്ചും ഇഷ്ടമുള്ള ജോലിചെയ്ത് എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ രാജ്യത്ത് അവകാശമുണ്ടെന്നും മോച്ചി പറഞ്ഞു.

ashok_mochi2_1471689784

തിരക്കേറിയ ഷാഹ്പൂര്‍ ദര്‍വാസ- ഡല്‍ഹി ദര്‍വാസ റോഡില്‍ ഇരുന്ന് ഷൂ പോളിഷ് ചെയ്യലാണ് മോച്ചിയുടെ ജോലി. ഒരുദിവസം 200 രൂപയാണ് ശരാശരി വരുമാനം. ഇവിടത്തന്നെയാണ് മോച്ചിയുടെ താമസവും. മോച്ചിയുടെ മാത്രമല്ല, അദ്ദേഹത്തെപ്പോലെ ചെരുപ്പുകുത്തുകയും റിക്ഷവലിക്കുകയും ചെയ്യുന്ന നൂറുകണക്കിനു ദലിതുകളുടെ സ്ഥിരം വിലാസവും ഈ തെരുവുകളാണ്. ഊരിപ്പിടിച്ച വാളുമായി തലയില്‍ കാവി റിബണും കെട്ടി അട്ടഹസിച്ചുനില്‍ക്കുന്ന മോച്ചിയുടെ ചിത്രം ഗുജറാത്ത് വംശഹത്യയുടെ പ്രതീകമായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എ.എഫ്.പിയുടെ സെബാസ്റ്റ്യന്‍ ഡിസൂസ എടുത്ത ആ ഫോട്ടോയിലൂടെ ലോകം ക്രൂരനായ വേട്ടക്കാരനായി കണ്ട അശോക് മോച്ചി പക്ഷേ പിന്നീട് മാനസാന്തരപ്പെട്ട് സംഘപരിവാരവുമായി അകന്നു. കലാപം നടക്കുന്ന കാലയളവില്‍ ബജ്‌റംഗ്ദളിന്റെ പ്രവര്‍ത്തകനായിരുന്നു മോച്ചി. നേരത്തെ സി.പി.എം സംഘടിപ്പിച്ച സെമിനാറില്‍ സംബന്ധിക്കാനായി അശോക് മോച്ചി കേരളത്തിലും വന്നിരുന്നു.

എന്നാല്‍, ആ ഫോട്ടോ തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി പറഞ്ഞ മോച്ചി, താന്‍ കലാപത്തിനിടെ ആരെയും ആക്രിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. സ്‌നേഹിച്ച പെണ്‍കുട്ടിയുടെ വിവാഹം അതിനും ഏതാനും ദിവസം മുമ്പ് നടന്നു. അതിലുള്ള സങ്കടവും ദേഷ്യവുമായി കഴിയുന്നതിനിടെയാണ് ഗോധ്രയില്‍ തീവണ്ടി അഗ്നിക്കിരയായി അമ്പതിലറെ കര്‍സേവകര്‍ കൊല്ലപ്പെടുന്നത്. അതിനു പിന്നാലെ സംസ്ഥാനത്ത് ബന്ധും ഉണ്ടായി. ആളുകള്‍ പുറത്തിറങ്ങാത്തതിനാല്‍ തന്നെപ്പോലുള്ളവര്‍ ജോലി ഇല്ലാത്തതു കാരണം പട്ടിണിയിലായി. പലയിടത്തും കലാപങ്ങള്‍ നടക്കുന്നു. ഹിന്ദുക്കള്‍ മുസ്‌ലിംകളെ കൊല്ലുന്നു. താടിയുള്ളതിനാല്‍ താനുമൊരു മുസ്‌ലിമായി തെറ്റിദ്ധരിക്കപ്പെടുമെന്ന് ഭയന്ന് കാവി റിബണ്‍ തലയില്‍ കെട്ടിയാണ് നടന്നത്.

സ്വയരക്ഷക്കുവേണ്ടിയാണ് കാവി റിബണ്‍ കെട്ടിയത്. അതിനിടെ ഒരുഫോട്ടോഗ്രാഫര്‍ വന്ന് അക്രമിയെപ്പോലെ നില്‍ക്കാന്‍ ആവശ്യപ്പെട്ടതുപ്രകാരം ഇരുമ്പുദണ്ഡും പിടിച്ച് ഫോട്ടോക്ക് പോസ്‌ചെയ്തു. തൊട്ടടുത്തദിവസം ഇരുമ്പുദണ്ഡുമായി ആക്രോശിച്ചുനില്‍ക്കുന്ന 'വേട്ടക്കാരനായ' തന്റെ ഫോട്ടോ മിക്ക മാധ്യമങ്ങളുടെയും മുന്‍പേജില്‍ കണ്ട് ശരിക്കും ഞെട്ടി- മോച്ചി അന്നത്തെ ദിസങ്ങളെ ഓര്‍ത്തെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago