തൂവല്‍ തീരത്തെ ബോട്ടു യാത്രയില്‍ പൊലിഞ്ഞ കുടുംബത്തിലെ പത്തിലേറെ അംഗങ്ങള്‍ക്കായി പുത്തന്‍ കടപ്പുറം ജുമാമസ്ജില്‍ ഒരുമിച്ച് ഖബറൊരുങ്ങുന്നു
തൂവല്‍ തീരത്തെ ബോട്ടു യാത്രയില്‍ പൊലിഞ്ഞ കുടുംബത്തിലെ പത്തിലേറെ അംഗങ്ങള്‍ക്കായി പുത്തന്‍ കടപ്പുറം ജുമാമസ്ജില്‍ ഒരുമിച്ച് ഖബറൊരുങ്ങുന്നു
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ ചിലരുടെ പേരുവിവരങ്ങള്‍ ഇന്നലെ രാത്രി വൈകി പുറത്തുവന്നപ്പോള്‍ വിറങ്ങലിച്ച് ഒരു നാട്. ഒരു കുടുംബത്തിലെ കുട്ടികളടക്കം പത്തിലേറെ പേരാണ് ഈ ദുരന്തത്തില്‍ ഓര്‍മയായത്. പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ സൈതലവിയുടെ കുടുംബത്തിലെ കുഞ്ഞുങ്ങളടക്കം പത്തിലേറെ പേരാണ് ദുരന്തത്തില്‍ മരണത്തിനു കീഴടങ്ങിയത്.
സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ അസ്‌ന (18), ശംന (16), ഷഹ് ല (13), ഫിദ ദില്‍ന (8), സൈതലവിയുടെ സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹ്‌റ (8), ഫാതിമ റിഷ്ദ (7), സൈറ ഫാതിമ (10 മാസം), സൈതലവിയുടെ സഹോദരി നുസ്‌റത്ത് (35), നുസ്‌റത്തിന്റെ മകള്‍ ആയിഷ മെഹ്ദി (ഒന്നര) എന്നിവരാണ് ഒരു കുടംബത്തില്‍നിന്ന് ഈ ദുരന്തത്തിനിരയായത്. അവധി ദിനത്തില്‍ കുടുംബം ഒന്നിച്ച് താനൂരിലെ തൂവല്‍ തീരത്ത് എത്തിയതായിരുന്നു.
ഹൃദയംപൊട്ടി താലൂക്ക് ആശുപത്രി പരിസരം
മരണവിവരം അറിഞ്ഞ ഞെട്ടിയിരിക്കുകയാണ് പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ നാട്ടുകാര്‍. ഇവര്‍ക്കായി പുത്തന്‍ കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഒന്നിച്ച് ഖബര്‍ ഒരുങ്ങുകയാണ്. മണ്ണുമാന്തി ഉപയോഗിച്ച് ഒരു ഖബര്‍ കളം കുഴിച്ച് അതില്‍ വ്യത്യസ്ത അറകള്‍ തീര്‍ത്ത് ഒരുമിച്ച് ഖബറടക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."