ബി.ജെ.പിയുടെ വര്‍ഗീയപ്രചാരണങ്ങളില്‍ അമ്പരന്ന് ജെ.ഡി.യു; ആടിയുലഞ്ഞ് എന്‍.ഡി.എ
പട്‌ന: ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങളില്‍ അമ്പരന്ന് ബിഹാറിലെ അവരുടെ സഖ്യകക്ഷി ജെ.ഡി.യു. ബി.ജെ.പിയുടെ പുതിയ നീക്കങ്ങള്‍ സംസ്ഥാനത്ത് എന്‍.ഡി.എക്കുള്ളില്‍ രൂക്ഷമായ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് മോദിക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളഴിച്ചുവിട്ട ജെ.ഡി.യു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാര്‍, മോദിയുമായി വേദി പങ്കിടില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, പിന്നീട് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുകയും മോദിയുമായി വേദി പങ്കിടുകയും ചെയ്ത നിതീഷ്, ബി.ജെ.പി തുടരുന്ന വര്‍ഗീയ രാഷ്ട്രീയം തന്റെ മതേതരപ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന ആശങ്കയിലാണെന്ന് ജെ.ഡി.യു വൃത്തങ്ങള്‍ പറഞ്ഞു.
സംസ്ഥാന എന്‍.ഡി.എയിലെ മറ്റ് ഘടകകക്ഷികളായ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (എച്ച്.എ.എം) ക്കും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) ക്കും ബി.ജെ.പിയുടെ വര്‍ഗീയ നീക്കങ്ങളില്‍ അമര്‍ഷമുണ്ട്. ഈ രണ്ടു കക്ഷികളുടേയും ബി.ജെ.പി വിമര്‍ശം നിതീഷിനുള്ള പിന്തുണയായാണ് കരുതുന്നത്. ഏഴുമാസം മുന്‍പാണ് ബി.ജെ.പിയടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയോടെ നിതീഷ്‌കുമാര്‍ ബിഹാറില്‍ അഞ്ചാംതവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
അധികാരത്തിലെത്തിയതുമുതല്‍ മന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളില്‍ നിന്നുണ്ടാവുന്ന വര്‍ഗീയ പ്രചാരണങ്ങളും വിദ്വേഷം നിറഞ്ഞ പ്രസ്താവനകളുമാണ് നിതീഷ് സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കിയത്.
ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടെന്ന് പേരുവെളിപ്പെടുത്താത്ത ജെ.ഡി.യു എം.എല്‍.എ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കാര്യമായ മുസ്‌ലിം വോട്ട് ലഭിച്ചിട്ടില്ലെങ്കിലും ബി.ജെ.പിയുടെ വര്‍ഗീയ അജന്‍ഡകള്‍ക്ക് നിന്നുകൊടുക്കാന്‍ ജെ.ഡി.യുവിന് താല്‍പ്പര്യമില്ല. വര്‍ഗീയതയോട് ഒട്ടും രാജിയാവില്ലെന്ന് നിതീഷ് കുമാര്‍ പലതവണ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."