HOME
DETAILS
MAL
ഇനി ഇന്റര്‍നെറ്റ് വേണ്ട, യുപിഐ പേയ്‌മെന്റ് നടത്താം ഈസിയായി
backup
May 08 2023 | 09:05 AM
ഇനി ഇന്റര്‍നെറ്റ് വേണ്ട, യുപി ഐ പേയ്‌മെന്റ് നടത്താം
പല സമയത്തും ഇന്റര്‍നെറ്റ് പണിതരാറുണ്ട്. ചില അത്യാവശ്യ ഘട്ടങ്ങളിലും ഇന്റര്‍നെറ്റ് കണക്ടാവാത്തതുകാരണം യുപിഐ പേയ്‌മെന്റ് നടത്താനാവതെ ബുദ്ധിമുട്ടിയ അനുഭവം ഒട്ടുമിക്ക ആളുകള്‍ക്കുമുണ്ടാകും. ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ച ശേഷമോ പെട്രോളടിച്ച ശേഷമോ പണമയയ്ക്കാനാവാതെ നിന്ന സാഹചര്യം ഇനിയുണ്ടാവില്ല.
ഇന്റര്‍നെറ്റില്ലാത്തത് ഇനി പണമയയ്ക്കാന്‍ തടസമാകില്ല. നിങ്ങളുടെ മൊബൈലില്‍ നിന്ന് ഞൊടിയിടയില്‍ യു.പി.ഐ പേയ്‌മെന്റ് നടത്താം ഈസിയായി. ചെയ്യേണ്ടത് ഇത്രമാത്രം.
- ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറില്‍ നിന്നും *99# എന്ന് ഡയല്‍ ചെയ്യുക
- തുടര്‍ന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക
- പിന്നീട് കാണുന്ന സ്‌ക്രീനില്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിന്റെ അവസാനത്തെ 6 നമ്പറും ഒപ്പം കാര്‍ഡിന്റെ കാലാവധിയും ടൈപ്പ് ചെയ്യുക.
- ശേഷം നിങ്ങളുടെ യുപിഐ പിന്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ ഇന്റര്‍നെറ്റില്ലാതെ മൊബൈല്‍ ഫോണ്‍ വഴി യുപിഐ ഇടപാടുകള്‍ നടത്താം.
- പണമയയ്ക്കുന്നതിനായി 1 എന്ന് ഡയല്‍ ചെയ്യുക. തുടര്‍ന്ന് വരുന്ന ലിസ്റ്റില്‍ നിന്നും പണമയയ്‌ക്കേണ്ട ആളുടെ മൊബൈല്‍ നമ്പര്‍ (ഡയല്‍ 1),
യു.പി.ഐ ഐഡി (ഡയല്‍ 3),
സേവ്ഡ് ബെന്‍ഫിഷ്യറി (ഡയല്‍ 4),
IFSC കോഡ് (ഡയല്‍ 5) ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യുക. - ശേഷം അയയ്ക്കാന്‍ ഉദ്ദേശിക്കുന്ന തുക ടൈപ്പ് ചെയ്ത ശേഷം നിങ്ങളുടെ യുപി ഐ പിന്‍ നല്‍കി പേയ്‌മെന്റ് നടത്താം.
തുടര്‍ന്ന് ഇവ പൂര്‍ത്തീകരിച്ച ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് പണമയച്ചതിന്റെ കണ്‍ഫര്‍മേഷന്‍ മെസേജ് വരും.
How to send money through UPI without using internet
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."