ദിലീപിന് അബദ്ധം പറ്റിയതെന്ന്; നടന് സിദ്ദിഖിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്, കൂറുമാറിയ ഡോക്ടറെയും ചോദ്യം ചെയ്തു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ദിഖിനെയും ആലുവയിലെ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെയാണ് ഇരുവരെയും ചോദ്യം ചെയ്തത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് സിദ്ദിഖിനെ മൊഴിമാറ്റാന്‍ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു.
ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പള്‍സര്‍ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു.
കേസിലെ പള്‍സര്‍ സുനി ദിലീപിന് നല്‍കാനെന്ന പേരില്‍ നല്കിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖില്‍ നിന്നു വിശദീകരണം തേടിയത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയതില്‍ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു.
അതേ സമയം പ്രോസിക്യൂഷന് സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തില്‍ കൂറുമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."