HOME
DETAILS

ഒമ്പത് മണിക്കൂറോളം മൂടൽമഞ്ഞിൽ മുങ്ങി യുഎഇയുടെ വിവിധ ഭാഗങ്ങൾ; അടുത്ത ദിവസങ്ങളിലെ കാലാവസ്ഥയറിയാം

  
backup
May 08 2023 | 16:05 PM

dense-fog-blankets-parts-of-uae-for-nine-hours

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങൾ മഞ്ഞിൽ കുളിച്ച് നിന്നത് മണിക്കൂറുകൾ. ഏകദേശം ഒമ്പത് മണിക്കൂറോളം സമയമാണ് വിവിധ ഇടങ്ങളിൽ മൂടൽമഞ്ഞ് ശക്തമായത്. ഞായറാഴ്ച രാത്രി 11:00 മുതൽ തിങ്കളാഴ്ച രാവിലെ 8:00 വരെയാണ് മൂടൽമഞ്ഞ് നിറഞ്ഞു നിന്നത്. വരും ദിവസങ്ങളിലും വിവിധ ഇടങ്ങളിൽ മൂടൽമഞ്ഞ് തുടരും.

അബുദാബിയിലെ അബു അൽ അബ്യാദ് ദ്വീപ്, അൽ ദഫ്ര മേഖലയിലെ അൽ റുവൈസ്, ട്രീഫ്, അൽ ഗുവൈഫത്ത്, ഉമ്മുൽ ഖുവൈനിലെ അൽ റഅഫ, റാസൽഖൈമയിലെ അൽ മർജാൻ ദ്വീപ് എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) യുടെ കണക്കനുസരിച്ച് ചൊവ്വാഴ്ച ഭാഗികമായി തെളിഞ്ഞ അന്തരീക്ഷവും മേഘാവൃതമായ അന്തരീക്ഷവും ഉണ്ടാകും. ചില സമയത്ത് താപനില ഉയരാനും സാധ്യതയുണ്ട്.

ചൊവ്വാഴ്ച, തെക്ക് കിഴക്ക് മുതൽ വടക്കുകിഴക്ക് വരെ നേരിയ കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ മണിക്കൂറിൽ 10 മുതൽ 25 വരെ വേഗതയിലും 35 കിലോമീറ്റർ വരെ വേഗതയിലും കാറ്റടിക്കാനും സാധ്യതയുണ്ട്. അറബിക്കടലിലും ഒമാൻ കടലിലും സാധാരണഗതിയിലുള്ള തിരമാലകളുണ്ടാകുമെന്നും എൻസിഎം അറിയിച്ചു.

ബുധനാഴ്ചയും കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ചിലപ്പോൾ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെക്കുകിഴക്ക് മുതൽ വടക്ക് പടിഞ്ഞാറ് വരെ നേരിയ കാറ്റ് വീശും, പകൽ സമയത്ത് 10 മുതൽ 25 വരെ വേഗതയിലും കാറ്റടിക്കും. പൊടിക്കാറ്റിനും സാധ്യതയുണ്ട്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയും ഉച്ചതിരിഞ്ഞ് കിഴക്ക് ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വിഭാഗം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago