സമസ്ത നേതാക്കള്‍ക്കെതിരെയുള്ള കൈയേറ്റം: സംസ്‌കാര ശൂന്യത, നീതീകരിക്കാനാകില്ലെന്ന് എസ്.വൈ.എസ്
സമസ്ത നേതാക്കള്‍ക്കെതിരെയുള്ള കൈയേറ്റം: സംസ്‌കാര ശൂന്യത, നീതീകരിക്കാനാകില്ലെന്ന് എസ്.വൈ.എസ്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരെ തെരുവില്‍ തടഞ്ഞത് നീതീകരിക്കാനാകില്ലെന്നും സംഭവം അപലപനീയമാണെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സംസ്‌കാരശൂന്യമായ പ്രവര്‍ത്തനങ്ങളാണ് വളാഞ്ചേരിയില്‍ സംഭവിച്ചത്. വാഫി വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണെന്ന് പറഞ്ഞെത്തിയവരാണ് എം.ടി അബ്ദുല്ല മുസ്ലിയാരെയടക്കം അസഭ്യം പറഞ്ഞ് തടഞ്ഞുവച്ചത്. സി.ഐ.സിയും സമസ്തയും തമ്മിലുള്ള പ്രധാന പ്രശ്‌നങ്ങളിലൊന്ന് സി.ഐ.സി സംവിധാനത്തില്‍ അച്ചടക്കവും അനുസരണയുമില്ല എന്നതാണ്. അതുതന്നെയാണ് വളാഞ്ചേരിയിലും കണ്ടത്. സംഭവത്തില്‍ പെണ്‍കുട്ടികളെയടക്കം തെരുവിലിറക്കിയവരുടെ രീതി സംസ്‌കാരമുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."