കാലികളെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ തല്ലിക്കൊന്നു
ജയ്പൂര്‍: രാജസ്ഥാന് ചിറ്റോര്‍ഗഡ് ജില്ലയിലെ ബേഗുവില്‍ കാലികളെ കടത്തിയെന്നാരോപിച്ച് 25കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നു. മധ്യപ്രദേശിലെ അച്ചാല്‍പൂര്‍ സ്വദേശി ബാബുലാല്‍ ഭില്ലാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന പിന്റു മര്‍ദനമേറ്റ് പരുക്കുകളോടെ ആശുപത്രിയിലാണ്.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്ച്ചെയുമായായിരുന്നു സംഭവം. മധ്യപ്രദേശിലേക്ക് കാലികളെ കടത്തുകയാണെന്നാരോപിച്ച് ഇവരുടെ വാഹനം ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തുകയും രണ്ടുപേരെയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് ഉദയ്പൂര്‍ റെയ്ഞ്ച് ഐ.ജി സത്യവീര്‍ സിങ് പറഞ്ഞു.
വിവരമറിഞ്ഞെത്തിയ പൊലിസുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചതെന്നും ബാബു ആശുപത്രിയില്‍ മരിക്കുകയായിരുന്നവെന്നും ഐ.ജി പറഞ്ഞു. റായ്തി ഗ്രാമവാസികളാണ് രണ്ടുപേരെയും മര്‍ദിച്ചത്.
പൊലിസെത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇരുവരുടെയും ഫോണുകളും കൈവശമുണ്ടായിരുന്ന രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ എട്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തതായും പ്രധാന പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."