HOME
DETAILS
MAL
നിങ്ങളുടെ ആധാര്‍ നമ്പര്‍ വാലിഡാണോ? ക്യു ആര് കോഡ് ഉപയോഗിച്ച് പരിശോധിക്കാം
backup
May 10 2023 | 09:05 AM
നിങ്ങളുടെ ആധാര്‍ നമ്പര്‍ വാലിഡാണോ?
രാജ്യത്തെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി കണക്കാക്കുന്ന നിങ്ങളുടെ ആധാര്‍ നമ്പര്‍ വാലിഡാണെന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ?.. പല കാരണങ്ങള്‍കൊണ്ട് നിങ്ങളുടെ ആധാര്‍ സേവനം തടസപ്പെട്ടേക്കാം. ബയോമെട്രിക്സ് മിസ്മാച്ച് ആകുന്നത്, കുട്ടികളുടെ ബയോമെട്രിക്സ് അപ്ഡേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത്, ആധാര്‍ നമ്പര്‍ തെറ്റായി നല്‍കുന്നത് എന്നിങ്ങനെ പല കാരണങ്ങള്‍ ആകാം ഇതിനുപിന്നില്‍.
നമ്മുടെ അതേ വിവരങ്ങള്‍ വച്ച് വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കും ഇത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ജനങ്ങളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ യുഐഡിഎഐ QR കോഡ് ഉപയോഗിച്ചുള്ള വെരിഫിക്കേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
QR കോഡ് ഉപയോഗിച്ച് പരിശോധിക്കേണ്ടത് ഇങ്ങനെ
- ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍ നിന്നോ mAadhaar ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
- ആപ്പ് തുറന്ന് സ്ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള QR കോഡ് ഐക്കണില്‍ ടാപ്പ് ചെയ്യുക.
- നിങ്ങള്‍ പരിശോധിക്കാന്‍ ആഗ്രഹിക്കുന്ന ആധാര്‍ കാര്‍ഡ്, ഇആധാര്‍ അല്ലെങ്കില്‍ ആധാര്‍ പിവിസി എന്നിവയില്‍ പ്രിന്റ് ചെയ്തിരിക്കുന്ന QR കോഡിലേക്ക് നിങ്ങളുടെ ഫോണ്‍ ക്യാമറ പോയിന്റ് ചെയ്യുക.
- തുടര്‍ന്ന് നിങ്ങളുടെ ആധാര്‍ സംബന്ധിച്ച സ്റ്റാറ്റസ് അറിയാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."