HOME
DETAILS

ന്യൂനപക്ഷ ക്ഷേമ വകുപ്പ്; ചെലവഴിക്കാതെ പോയത് ബഹുമുഖ വികസന പദ്ധതികള്‍ക്കായി മാറ്റിയ തുക

  
backup
June 14, 2021 | 11:29 PM

31231235-2

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് ബജറ്റില്‍ അനുവദിക്കുന്നതില്‍ ഭൂരിഭാഗവും ചെലവഴിക്കാതെ പോകുന്നത് ബഹുമുഖ വികസന പദ്ധതികള്‍ക്കായി മാറ്റി വയ്ക്കുന്ന തുക.
സ്‌കൂള്‍, ആശുപത്രി, കുടിവെള്ള പദ്ധതി, ന്യൂനപക്ഷ പിന്നോക്ക മേഖലകളുടെ വികസനം തുടങ്ങിയവയ്ക്കാണ് ഈ തുക ചെലവഴിക്കേണ്ടത്. പത്തു വര്‍ഷത്തിനിടെ ഇതിനോടകം തന്നെ 224 പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ഇതില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാത്രം പ്രഖ്യാപിച്ച 157 പ്രൊജക്ടുകളില്‍ 94 എണ്ണമാണ് പൂര്‍ത്തിയായത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ടു ഘട്ടങ്ങളിലായി 67 പദ്ധതികളാണ് പ്രഖ്യാപിച്ചത്. 2017-18 ലെ 27 പദ്ധതികളില്‍ ഏഴ് പദ്ധതികളാണ് പൂര്‍ത്തിയായത്. 2018- 20 ലെ 40 പദ്ധതികള്‍ നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വകുപ്പിന്റെ വിശദീകരണം. കൊവിഡ്, പ്രളയം, ഓഖി എന്നിവ കാരണമാണ് പദ്ധതികള്‍ ഇത്രയും നീണ്ടു പോകാന്‍ കാരണമായതെന്നും ന്യൂനപക്ഷ വകുപ്പ് കാരണമായി പറയുന്നു.


ഇക്കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ചെലവഴിക്കാതെ പോയ 125 കോടി രൂപയില്‍ ഭൂരിഭാഗവും കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രമിന്റെതാണ്. എന്നാല്‍ പദ്ധതികളുടെ രൂപരേഖ നല്‍കുമെങ്കിലും പലപ്പോഴായി ഇതിനുള്ള മുഴുവന്‍ തുകയുടെ പദ്ധതിയും അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവാറില്ലെന്നാണ് വകുപ്പ് നല്‍കുന്ന വിശദീകരണം. 2018 ല്‍ സമര്‍പ്പിച്ച 303 കോടി രൂപയുടെ പദ്ധതിക്കായി ആകെ 25 കോടി മാത്രമാണ് അംഗീകരിച്ചത്. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച 213 കോടിയുടെ പദ്ധതിയും ഈ വര്‍ഷത്തെ പദ്ധതിയും കൊവിഡ് കാരണം അനുവദിച്ചു തന്നിട്ടില്ലെന്നും വകുപ്പ് വിശദീകരിക്കുന്നു. ചെലവഴിക്കാതെ പോയ തുകയില്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന് വേണ്ടിയുള്ള ഷെയര്‍ കാപിറ്റലും ഉള്‍പ്പെടും. എന്നാല്‍ കൊവിഡ് കാരണം ആരും ഷെയര്‍ വാങ്ങാനില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇത് വിനിയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും വകുപ്പ് വിശദീകരിക്കുന്നു.മൈനോറിറ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി സ്ഥലം കണ്ടെത്തുകയും എല്ലാ വര്‍ഷവും ബജറ്റില്‍ തുക മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ഥാപനം നടത്തിക്കൊണ്ടു പോകാനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ലെന്നതാണ് ഫണ്ട് ചെലവഴിക്കാത്തതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  3 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  3 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  3 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  3 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  3 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  3 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago