HOME
DETAILS

ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്നും; പത്തുമണിക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച

  
backup
May 11, 2023 | 3:43 AM

keralam-vandana-das-murder-doctors-strike-today

ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്നും; പത്തുമണിക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും. ഐഎംഎ, കെജിഎംഒഎ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരാണ് പ്രതിഷേധിക്കുന്നത്. കാഷ്വല്‍റ്റി, ഐസിയു, ലേബര്‍ റൂം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

 ഡോക്ടർ മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. വിഐപി ഡ്യൂട്ടിയടക്കം ബഹിഷ്‌കരിക്കുമെന്നാണ് കെജിഎംഒഎയുടെ പ്രഖ്യാപനം. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹോമിയോ ഡോക്ടർമാരും ഇന്ന് പ്രതിഷേധ ദിനം ആചരിക്കും.

അതേസമയം സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10.30ന് ചർച്ച നടത്തും. ഐഎംഎ, കെജിഎംഒഎ അടക്കമുള്ള സംഘടനകളെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ്ക്കു വിളിച്ചത്. യോഗത്തിൽ പങ്കെടുക്കുമെന്ന് ഐഎംഎ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറിയുമായി ഇന്നലെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഡോക്ടര്‍മാരുടെ സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  14 days ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  14 days ago
No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  14 days ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  14 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  14 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  14 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  14 days ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  14 days ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  14 days ago
No Image

ദീർഘദൂര റോഡ് യാത്രകൾക്ക് ഒരുങ്ങുവാണോ? 6 പ്രധാന സുരക്ഷാ നിർദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  14 days ago