'ഭരണഘടന ഉറപ്പുനല്‍കുന്ന പ്രതിഷേധാവകാശവും തീവ്രവാദവും തമ്മില്‍ വ്യത്യാസമുണ്ട്': കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ഭരണഘടന ഉറപ്പുനല്‍കുന്ന പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി കലാപാനന്തരം ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മൂന്നുപേരെ ജാമ്യത്തില്‍ വിട്ടുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം.
ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ, സ്ത്രീ അവകാശ സംരക്ഷണ സംഘമായ പിഞ്ച്ര തോഡ് അംഗങ്ങളായ നടാഷ നര്‍വാള്‍, ദേവാങ്കണ് കലിത എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു വര്‍ഷത്തിനു മുകളിലായി ഇവര്‍ ജയിലിലായിരുന്നു.
കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലിസിനും രൂക്ഷ വിമര്‍ശനം ചൊരിഞ്ഞാണ് മൂവര്‍ക്കും ജാമ്യം അനുവദിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവര്‍ത്തനവും ഒന്നല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഇത് ജനാധിപത്യത്തിന്റെ കറുത്തദിനമായിരിക്കുമെന്നും കോടതി പറഞ്ഞു.
സമാധാനപരമായി നടന്നിരുന്ന സി.എ.എ വിരുദ്ധ സമരത്തിനിടയിലേക്ക് കലാപകാരികള്‍ കടന്നുകയറി വ്യാപക അക്രമം അഴിച്ചുവിടുകയും ഡല്‍ഹിയില്‍ പള്ളികള്‍ക്കും മുസ്‌ലിം വീടുകള്‍ക്കും നേരെ കൂട്ട ആക്രമണം നടത്തുകയും ചെയ്തതിനു പിന്നാലെയാണ് സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തത്. അന്ന് നടന്ന് സംഘ്പരിവാര്‍ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങളും വീടുകളും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."